പ്രശസ്ത തമിഴ് ചലച്ചിത്ര നിർമാതാവ് ദില്ലി ബാബു അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര നിർമാതാവ് ദില്ലി ബാബു (50) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽക്കഴിയവേ തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു വിയോ​ഗം.

ആക്സസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമിച്ചയാളായിരുന്നു ദില്ലി ബാബു. 2015-ൽ ഉറുമീൻ എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് സിനിമയിലേക്കുള്ള കടന്നുവരവ്. മര​ഗത നാണയം, ഇരവുക്ക് ആയിരം കൺകൾ, രാക്ഷസൻ, ഓ മൈ കടവുളേ, ബാച്ച്ലർ, മിറൽ, കൾവൻ എന്നിവയാണ് നിർമിച്ച സുപ്രധാന ചിത്രങ്ങൾ. ഇതിൽ കൾവൻ അടുത്തിടെയാണ് തിയേറ്ററുകളിലെത്തിയത്.

നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികളർപ്പിച്ച് എത്തുന്നത്. മര​ഗത നാണയം എന്ന ചിത്രത്തിലൂടെ തനിക്ക് ജീവിതം നൽകിയയാളാണ് ദില്ലി ബാബുവെന്ന് സംവിധായകൻ എ.ആർ.കെ ശരവണൻ എക്സിൽ പോസ്റ്റ് ചെയ്തു. തമിഴ് സിനിമയ്ക്ക് ഒരു നല്ല മനുഷ്യനേയും നിർമാതാവിനേയുമാണ് നഷ്ടപ്പെട്ടത്. ഈ വിയോ​ഗം വിശ്വസിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ പത്തരമുതലാണ് വീട്ടിൽ പൊതുദർശനം നടക്കുക. സംസ്കാരം വൈകിട്ട് നാലരയോടെ നടക്കും.

error: Content is protected !!