ഇതാണ്  ഇന്ത്യയിലെ   ഏറ്റവും പഴയ കെ എസ് ആർ ടി സി ബസ്

കോട്ടയം :കണ്ടോളു …ഇതാണ്  ഇന്ത്യയിലെ   ഏറ്റവും_പഴയ കെ എസ്  ആർ ടി സി ബസ് ;ടാറ്റയും ബെൻസും ചേർന്നു നിർമ്മിച്ച ബസുകളിൽ ഒറിജിനൽ മുഖമാണി ബസിന്റെത് .കണ്ടിഷനിൽ ഉള്ള ഇന്ത്യയിലെ ഏറ്റവും പഴയ ടാറ്റാ ബസ്  ആണിത്. 1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് കെ എസ്  ആർ ടി സി ബസ് റീസ്റ്റോർ ചെയ്ത് ഐ.ടി.ഐ വിദ്യാർത്ഥികൾ. KLX 604 എന്ന റജിസ്ട്രേഷൻ നമ്പറും T671 എന്ന ബോണറ്റ് നമ്പറും ഉണ്ടായിരുന്ന കെ എസ്  ആർ ടി സി ബസ്  1983ല്‍ ഇടുക്കി രാജകുമാരി എം.ജി.എം ഐടിഐ ലേലത്തിൽ പിടിക്കുകയും 2010 വരെ കോളെജ് ബസായി സർവീസ് നടത്തുകയും ചെയ്തു. റണ്ണിങ്ങ് കണ്ടിഷനിൽ ഉള്ള ഇന്ത്യയിലെ ഏറ്റവും പഴയ ടാറ്റാ ബസ്  ആണിത് . ടാറ്റയും ബെൻസും ചേർന്നു നിർമ്മിച്ച ബസുകളിൽ ഓറിജിനൽ മുഖം ഇപ്പോഴും നിലനിർത്തുന്ന ഇന്ത്യയിലെ രണ്ടു ബസുകളിൽ ഒന്നാണിത്. മഞ്ജുനാഥ് ദുഖ്ള എന്ന ഗോവാ വണ്ടിഭ്രാന്തൻ്റെ പക്കൽ ഒരെണ്ണം ഉള്ളതായി അറിയുന്നു .  

error: Content is protected !!