തിരുവനന്തപുരം: മലബാറിലെ പ്ലസ്വണ് സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ത്തു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സമരം ഉദ്ഘാടനം ചെയ്തു. സമരം ഇന്നവസാനിച്ചില്ലെങ്കില് ഗൗരവകരമായ തലത്തിലേയ്ക്ക് പോകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലബാര്‍ പ്ലസ്വണ് സീറ്റ് പ്രതിസന്ധിയില്‍ നേരത്തെ വിദ്യാര്‍ഥി സംഘനകളായ എസ്എഫ്ഐ, കെഎസ്യു, എംഎസ്എഫ് എന്നിവരും പ്രതിഷേധിച്ചിരുന്നു. വിഷയത്തില്‍ വിദ്യാഭ്യാസ മ്രന്തി വി. ശിവന്‍കുട്ടി സംഘടനകളുമായി ചര്‍ച്ച നടത്തും. ഇന്നുച്ചയ്ക്ക് രണ്ടിനാണ് യോഗം.
യോഗത്തിന് മുന്നോടിയായി കെഎസ്യു, എംഎസ്എഫ് സംഘടനകളുടെ സംസ്ഥാന നേതാക്കളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും ചര്‍ച്ച നടത്തി. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സീറ്റ് ലഭിക്കുക, പുതിയ ബാച്ച് അനുവദിക്കുക എന്നതാണ് സംഘടനകളുടെ ആവശ്യം.വിഷയത്തില്‍ ഇന്ന് തീരുമാനമുണ്ടായില്ലെങ്കില്‍ രാപ്പകല്‍ സമരമടക്കം അടുത്താഴ്ച ആരംഭിക്കാനാണ് സംഘടനകളുടെ തീരുമാനം.