സഹപ്രവർത്തകയെ അപമാനിക്കാൻ ശ്രമിച്ച വനം ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ചിറ്റാർ: സഹപ്രവർത്തകയെ അപമാനിക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചുകോയിക്കൽ സ്‌റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച്
ഫോറസ്റ്റ് ഓഫീസർ അശോകൻ (53) നെയാണ് ചിറ്റാർ പോലീസ് ഇൻസ്പെക്ടർ സുരേഷിന്‍റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
ഉച്ചയ്ക്ക് സ്റ്റേഷൻ ഭക്ഷണശാലയിൽ വച്ചാണ് അശോകൻ സഹപ്രവർത്തകയെ
കടന്നുപിടിച്ചതെന്ന് പോലീസ് പറഞ്ഞു. വനിതാ ഉദ്യോഗസ്ഥയുടെ പരാതിയേ തുടർന്ന്
സ്ഥലത്തെത്തിയ പോലീസ് സംഘം അശോകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.നേര്യമംഗലം സ്വദേശിയാണ്‌ അശോകൻ. ഇയാളെ വ്യാഴാഴ്‌ച കോടതിയിൽ ഹാജരാക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!