28 സമുദായങ്ങളെ എസ്ഇബിസി പട്ടികയിൽ ഉൾപ്പെടുത്തും; മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ ഒബിസി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും എന്നാൽ വിദ്യാഭ്യാസ
അനുകൂല്യങ്ങൾക്കുള്ള എസ്ഇബിസി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തതുമായ 28
സമുദായങ്ങളെ എസ്ഇബിസി പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭായോ​ഗം
തീരുമാനിച്ചു. പിന്നാക്ക വിഭാഗ കമീഷൻ്റെ ഉപദേശം അംഗീകരിച്ചാണ് തീരുമാനം.
ഇതോടെ ഈ സമുദായങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് കൂടി ഉന്നതവിദ്യാഭ്യാസ
മേഖലയിൽ ആനുകൂല്യങ്ങൾ ലഭ്യമാകും.ഉന്നത
വിദ്യാഭ്യാസ കോഴ്സുകളിലേക്ക് സംവരണവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും
അനുവദിക്കുന്നത് 1965ലെ കുമാരപിള്ള കമീഷൻ്റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന
സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങളുടെ
പട്ടികയിൽ ഉൾപ്പെട്ടവർക്കായിരുന്നു. അതുകൊണ്ടുതന്നെ ഈ 28 സമുദായങ്ങൾക്ക്
വിദ്യാഭ്യാസ സംവരണ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല. ഇക്കാര്യം
ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സർക്കാർ, സംസ്ഥാന പിന്നാക്ക കമീഷനോട്
റിപ്പോർട്ട് ആവശ്യപ്പെട്ടു. തുടർന്ന് കമീഷൻ നൽകിയ ശുപാർശ മന്ത്രിസഭായോഗം
അംഗീകരിക്കുകയായിരുന്നു. എസ്ഇബിസി പട്ടികയിൽ ഉൾപ്പെടുത്തിയ വിഭാ​ഗങ്ങൾ 1 . അമ്പലക്കാരൻ 2 അഞ്ചുനാടു വെള്ളാളർ 3 ദാസ 4 കോട്ടയാർ 5 കുമാര ക്ഷത്രിയ 6 കുന്നുവർ മന്നാടി 7 SIUC – നാടാർ 8 നായിഡു 9 കോടാങ്കി നായ്ക്കൻ 10 ഗൗണ്ടർ വിഭാഗത്തിലെ പുലവ / വേട്ടുവ / പടയ്യാച്ചി / കവലിയ11 സേനൈ തലവർ , ഇളവന്ന്യാർ , ഇളവന്യ 12 തച്ചർ ( മരപ്പണിക്കാരായ ) 13 തോൽ കൊല്ലൻസ് 14 മഹേന്ദ്ര മേദര 15 വിഷവൻ ( മലബാർ ) 16 കമ്മാറ 17 . ചെട്ടികൾ – മൗണ്ടാടൻ – ഇടനാടൻ 18. എഴുത്തശ്ശൻ 19. കടച്ചി കൊല്ലൻ 20. കൊങ്കു നാവിതൻ , വേട്ടുവ നാവിതൻ , അടുത്തോൻ 21.കൊങ്കു വെള്ളാള ഗൗണ്ടർ വിഭാഗത്തിലെ – , നാട്ടു ഗൗണ്ടർ , വെള്ളാള ഗൗണ്ടർ , പാല ഗൗണ്ടർ , പൂശാൻ ഗൗണ്ടർ , പാല വെള്ളാള ഗൗണ്ടർ 22. വടുക , വടുവ , വടുകർ , വടുവൻസ് , വടുഗൻഡ് , വടുകർസ് , വടുകാസ് , വടുകൻസ് , 23. വാണിയൻസ് 24. യോഗീസ് , കുരുക്കൾ / ഗുരുക്കൾ , ചെട്ടിയാർ , ഹിന്ദു ചെട്ടി , പപ്പട ചെട്ടി 25. മലയ കണ്ടി ( മലമ്പാർ ഒഴികെ ) 26. ശൈവ വെള്ളാളയിലെ ( ചേരക്കുള വെള്ളാള , കർ കർത്ത വെള്ളാള , ചോഴിയ വെള്ളാള , പിള്ളൈ 27. കണിയാർ 28. ഈഴവ – തീയ വിഭാഗത്തിലെ Izhavan, Ishavan,Ezhavan,Ezhuva,Izhuva,Ishuva, Izhavan,Illuva,Irava,Iruva

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!