വി​ഴി​ഞ്ഞം തു​റ​മു​ഖം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്നു ; ട്ര​യ​ൽ​റ​ൺ ജൂ​ലൈ​യി​ൽ

തി​രു​വ​ന​ന്ത​പു​രം : വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്ന​തി​നു മു​ൻ​പു​ള്ള ട്ര​യ​ൽ​റ​ൺ ജൂ​ലൈ​യി​ൽ ന​ട​ത്തും. അ​ദാ​നി തു​റ​മു​ഖ ക​മ്പ​നി​യു​ടെ മു​ന്ദ്ര തു​റ​മു​ഖ​ത്തു​നി​ന്ന് ച​ര​ക്കു​ക​പ്പ​ൽ എ​ത്തി​ക്കാ​നാ​ണ് നീ​ക്കം.ക​ണ്ടെ​യ്‌​ന​ർ നി​റ​ച്ച ച​ര​ക്കു​ക​പ്പ​ൽ തു​റ​മു​ഖ​ത്ത് എ​ത്തി​ക്കാ​നു​ള്ള നീ​ക്കം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ഇ​തി​നാ​യു​ള്ള സാ​ങ്കേ​തി​ക​പ്ര​വ​ർ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ട്ര​യ​ൽ റ​ണ്ണി​ന്‍റെ ഭാ​ഗ​മാ​യി സെ​പ്റ്റം​ബ​ർ​വ​രെ തു​ട​ർ​ച്ച​യാ​യി ഇ​ത്ത​ര​ത്തി​ൽ ച​ര​ക്കു​ക​പ്പ​ലു​ക​ൾ തു​റ​മു​ഖ​ത്തേ​ക്ക്‌ എ​ത്തി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ ഞ്ഞു.നേ​ര​ത്തെ തു​റ​മു​ഖ​ത്തെ ക​സ്റ്റം​സ് പോ​ർ​ട്ടാ​യി കേ​ന്ദ്ര ക​സ്റ്റം​സ് മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ചി​രു​ന്നു. ക​പ്പ​ൽ എ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു​ക്ക​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ വി​ഴി​ഞ്ഞം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സീ​പോ​ർ​ട്ട് (വി​സി​ൽ) അ​ധി​കൃ​ത​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.