ക്ഷേമനിധി അടച്ചില്ല എന്ന കാരണത്താൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിക്കാൻ പാടില്ല: മോട്ടോർ വാഹന വകുപ്പ്

ലംപ്സം ടാക്സ് അടയ്ക്കുന്ന ഓട്ടോറിക്ഷ, ടാക്‌സി മുതലായ വാഹനങ്ങൾ സി.എഫ് ടെസ്റ്റിന് ഹാജരാക്കുമ്പോൾ ക്ഷേമനിധി അടച്ചിട്ടുണ്ടോയെന്നു പരിശോധന നടത്തണമെന്നതിൽ വ്യക്തത വരുത്തി ട്രാൻസ്പോർട്ട് കമ്മിഷണർ.ട്രാൻസ്പോർട്ട് വാഹനങ്ങളുടെ സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസ് എടുക്കുന്നതിന് ഏതെല്ലാം രേഖകളാണ് ഹാജരാക്കേണ്ടതെന്ന് കേന്ദ്ര മോട്ടോർവാഹന ചട്ടത്തിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. സി എഫ് ടെസ്റ്റ് സമയത്ത് ലംപ്സം ടാക്‌സ് അടക്കുന്ന വാഹനങ്ങളുടെ ക്ഷേമനിധി അടച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് ഒരു നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിൽ വാഹനങ്ങൾക്കുള്ള ഫിറ്റ്‌നസ് ടെസ്റ്റ് മുതലായ സർവീസുകൾ നിഷേധിക്കുന്നതായി നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ലംപ്‌സം ടാക്‌സ് അടക്കുന്ന വാഹനങ്ങളുടെ സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസ് പരിശോധനയ്ക്കായി ഹാജരാക്കുമ്പോൾ വാഹനത്തിൻറെ മറ്റെല്ലാ രേഖകളും സാധുതയുള്ളത് ആയിരിക്കുകയും വാഹനത്തിന് മറ്റ് അപാകതകൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ക്ഷേമനിധി അടച്ച രസീതുകൾ ഹാജർ ആക്കിയിട്ടില്ല എന്ന കാരണത്താൽ മാത്രം സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസ് നിഷേധിക്കാൻ പാടുള്ളതല്ല എന്ന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർമാർക്കും, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്കും, ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്കും കേരള ട്രാൻസ്പോർട്ട് കമ്മിഷണർ നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!