എരുമേലി: എരുമേലി പഞ്ചായത്തിലെ രണ്ടു വാർഡുകൾ ,പമ്പാവാലി ,ഏഞ്ചൽ വാലി പി ടി ആറിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വനമന്ത്രി ഷിബു ബേബി ജോണിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് മീറ്റിംഗ് നടന്നു .ഇത് സംബന്ധിച്ച് കേന്ദ്ര വനം മന്ത്രലയത്തിന് കത്ത് നൽകുമെന്ന് മന്ത്രി അറിയിച്ചു ആന്റോ ആന്റണി എം പി , .പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ എം ജെ,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ,ജോഷി ഫിലിപ്പ് ,ജില്ലാ പഞ്ചായത്ത് അംഗം ആശാ ജോയി ,ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനു മറ്റക്കര ,എരുമേലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ ,പഞ്ചായത്ത് അംഗങ്ങളായ ജോബി കലാപറമ്പിൽ ,ത്രെസിയാമ്മ ചാക്കോ എന്നിവരും വനം വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിതല യോഗത്തിൽ പങ്കെടുത്തു .

