മന്ത്രിസഭയുടെ നാലാം വാർഷികം:കോട്ടയം ജില്ലയിൽ വിപുലമായ പരിപാടികൾ

ഠ എന്റെ കേരളം പ്രദർശന വിപണനമേള ഏപ്രിൽ 25 മുതൽ മേയ് ഒന്നുവരെ കോട്ടയത്ത്്
ഠ ജനങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി ഏപ്രിൽ 29ന് കോട്ടയത്ത്
ഠ മന്ത്രി വി.എൻ. വാസവൻ ചെയർമാനായി സ്വാഗതസംഘം രൂപീകരിച്ചു

കോട്ടയം: സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികം ജില്ലയിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാൻ തീരുമാനം. കോട്ടയം ജില്ലാതലആഘോഷപരിപാടികളുടെ ഭാഗമായി എന്റെ കേരളം പ്രദർശന വിപണനമേള ഏപ്രിൽ 25 മുതൽ മേയ് ഒന്നുവരെ കോട്ടയം നാഗമ്പടം മൈതാനത്തു നടക്കും. വാർഷികാഘോഷങ്ങളുടെ ഭാഗമായി സമൂഹത്തിലെ വിവിധ തുറകളിൽപ്പെട്ടവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കൂടിക്കാഴ്ച ഏപ്രിൽ 29ന് രാവിലെ 10.30 മുതൽ കോട്ടയം ഈരയിൽക്കടവ് ആൻസ് കൺവെൻഷൻ സെന്ററിൽ നടക്കും.
വാർഷികാഘോഷപരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു  സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ചെയർമാനായും സർക്കാർ ചീഫ് വിപ് ഡോ. എൻ.ജയരാജ്, എം.പിമാർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കോട്ടയം നഗരസഭാധ്യക്ഷ, എം.ജി. സർവകലാശാല വൈസ് ചാൻസലർ തുടങ്ങിയവർ വൈസ് ചെയർമാന്മാരുമായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ സംഘാടകസമിതി ജനറൽ കൺവീനറും ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ കൺവീനറുമാണ്.
 കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ ചേർന്ന സംഘാടകസമിതി രൂപീകരണയോഗം സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. എന്റെ കേരളം പ്രദർശന വിപണനമേളയുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ വികസനനേട്ടങ്ങളുടെ പ്രദർശനവും പൊതുജനങ്ങൾക്കുള്ള വിവിധ സേവനവും ലഭ്യമാക്കും. മേളയോടനുബന്ധിച്ചു സംസ്‌കാരിക ഘോഷയാത്ര, വിവിധ മേഖലകളിലുള്ളവരെ ആദരിക്കൽ, ഭക്ഷ്യമേള, പുസ്തകമേള, കാർഷികമേള തുടങ്ങിയവ സംഘടിപ്പിക്കും.  എല്ലാ ദിവസവും പ്രശസ്ത കലാകാരന്മാർ പങ്കെടുക്കുന്ന കലാ, സാംസ്‌കാരിക പരിപാടികളും അരങ്ങേറും.
സ്വാഗതസംഘം രൂപീകരണയോഗത്തിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ വാർഷികാഘോഷം രൂപരേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ,  ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അജയൻ കെ. മേനോൻ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, വിവര പൊതുജനസമ്പർക്ക വകുപ്പ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ്കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, കേരള ഖാദി ബോർഡംഗം കെ.എസ്. രമേഷ് ബാബു, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ടി.ആർ രഘുനാഥൻ, അഡ്വ. വി.ബി. ബിനു, പോൾസൺ പീറ്റർ, രാജീവ് നെല്ലിക്കുന്നേൽ, പ്രശാന്ത് നന്ദകുമാർ, ബെന്നി മൈലാടൂർ, സണ്ണി തോമസ്, ഔസേപ്പച്ചൻ തകടിയേൽ, ഡോ. തോമസ് സി. കാപ്പൻ, ജിയാഷ് കരീം എന്നിവർ പ്രസംഗിച്ചു. തദ്ദേശസ്ഥാപന അധ്യഷന്മാരും ജില്ലാതല ഉദ്യോഗസ്ഥരും, സംഘടനാ, രാഷ്ട്രീയ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.
സംഘാടക സമിതി: ചെയർമാൻ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ. വൈസ് ചെയർമാൻമാർ: സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ് , കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ. മാണി , ആന്റോ ആന്റണി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഡ്വ. ജോബ് മൈക്കിൾ, സി.കെ. ആശ, അഡ്വ. മോൻസ് ജോസഫ്, മാണി സി. കാപ്പൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. ചാണ്ടി ഉമ്മൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ, മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.സി.റ്റി. അരവിന്ദകുമാർ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ. ജനറൽ കൺവീനർ: ജില്ലാ കളക്ടർ: ജോൺ വി. സാമുവൽ, കൺവീനർ: ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ.

ഫോട്ടോക്യാപ്ഷൻ:
സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികം കോട്ടയം ജില്ലാതലആഘോഷപരിപാടികളുടെ സംഘാടകസമിതി രൂപീകരണയോഗം കെ.പി.എസ്. മേനോൻ ഹാളിൽ സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ: ജോൺ വി. സാമുവൽ എന്നിവർ സമീപം.

77 thoughts on “മന്ത്രിസഭയുടെ നാലാം വാർഷികം:കോട്ടയം ജില്ലയിൽ വിപുലമായ പരിപാടികൾ

  1. And licensed by the Curaçao Gaming Authority, with clear T&Cs, KYC before payouts, and a full responsible gaming toolkit.
    Balanced volatility, steady bonuses It’s not a
    promise for your session, but it helps you compare games on paper.
    For variety across pokies and live tables, Woo Casino rotates in fresh releases and network promos regularly.
    Here’s the balanced view based on verified platform info and player‑facing terms.

    All decisions regarding registration, deposits and betting are made at your
    own risk.
    Boost your bankroll and extend your gameplay with our generous bonus offerings
    and regular promotions. Try your luck with our progressive jackpot games offering massive prize pools that grow
    with every bet until one lucky player claims the fortune.
    Discover over 1,500 slot games ranging from classic fruit machines to cutting-edge video slots with immersive themes and exciting bonus features.
    Explore our vast selection of games, from classic slots to live dealer experiences.
    With your account funded, you’re ready to explore our vast library
    of games and start your winning journey at Woo Casino!

    References:
    ufo9

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!