പരീക്ഷയെഴുതാതെ കേന്ദ്ര സർവീസിൽ ജോലി നേടാം; ഇന്ത്യാ പോസ്റ്റിൽ 21,413  ഒഴിവുകൾ

ന്യൂഡൽഹി: പരീക്ഷയെഴുതാതെ കേന്ദ്ര സർവീസിൽ ജോലി നേടാൻ സുവർണാവസരം. ഇന്ത്യാ പോസ്റ്റ് ആണ് വിവിധ തസ്‌തികകളിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പോസ്റ്റൽ വകുപ്പിന് കീഴിൽ ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്), ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് എന്നീ തസ്‌തികകിലേക്കാണ് നിയമനം നടക്കുന്നത്.

21,413 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ മാത്രം 1835 ഒഴിവുകളുണ്ട്. മാർച്ച് മൂന്ന് ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. താത്‌പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യാ പോസ്റ്റിന്റെ indiapostgdsonline.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. എസ്‌ എസ്‌ എൽ സി ആണ് അടിസ്ഥാന യോഗ്യത. 18 മുതൽ 40 വരെയാണ് പ്രായപരിധി. കൂടുതൽ വിവരങ്ങൾക്കായി വെബ്‌സൈറ്റ് സന്ദ‌ർശിക്കാം

നൂറ് രൂപയാണ് അപേക്ഷാ ഫീസ്. നെറ്റ്ബാങ്ക്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് ഫീസ് അടക്കാവുന്നതാണ്. സ്ത്രീകൾ, എസ് സി, എസ് ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ എന്നിവർ ഫീസ് നൽകേണ്ടതില്ല. എഴുത്ത് പരീക്ഷയില്ലാതെ സിസ്റ്റം ജനറേറ്റഡ് മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവർ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കും ആവശ്യമെങ്കിൽ ഫിറ്റ്‌നസ് ടെസ്റ്റിനും ഹാജരാകണം. അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.

92 thoughts on “പരീക്ഷയെഴുതാതെ കേന്ദ്ര സർവീസിൽ ജോലി നേടാം; ഇന്ത്യാ പോസ്റ്റിൽ 21,413  ഒഴിവുകൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!