യുവജന കമ്മിഷൻ തൊഴിൽമേള മാർച്ച് 18ന്

കോട്ടയം: സംസ്ഥാന യുവജന കമ്മീഷൻ മാർച്ച് 18ന് രാവിലെ ഒൻപതുമണി മുതൽ കോട്ടയം മാന്നാനം കെ.ഇ. കോളേജിൽ വെച്ച്  ‘ കരിയർ എക്‌സ്‌പോ 2025’ തൊഴിൽമേള സംഘടിപ്പിക്കുന്നു. 18-40 വയസ് പ്രായമുള്ളവർക്കു സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. നിരവധി കമ്പനികൾ പങ്കെടുക്കുന്ന കരിയർ എക്‌സ്‌പേയിൽ ആയിരത്തിലേറെ തൊഴിലവസരങ്ങളുണ്ടാകും. പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും കരിയർ എക്‌സ്‌പോയിൽ പങ്കെടുക്കാം. യുവജനങ്ങൾക്കും തൊഴിൽ ദാതാക്കൾക്കും യുവജന കമ്മീഷൻ വെബ്‌സൈറ്റിൽ (ksyc.kerala.gov.in)നൽകിയിട്ടുള്ള ലിങ്ക് വഴി തൊഴിൽ മേളയിൽ അപേക്ഷിക്കാം. ഫോൺ: 7907565474, 0471 2308630.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!