എരുമേലി:മങ്ങാട്ട് പരേതനായ തോമസ് ചാണ്ടപ്പിള്ളയുടെ ഭാര്യ അമ്മിണി ചാണ്ടപ്പിള്ള (94) അന്തരിച്ചു. ഭൗതിക ശരീരം നാളെ രാവിലെ 7.30 നു മണിപ്പുഴ വീട്ടിൽ കൊണ്ടുവരുകയും 3.30 നു സംസ്കാര ശുശ്രൂഷകൾ വീട്ടിൽ ആരംഭിച്ചു 4.30 നു എരുമേലി അസംപ്ഷൻ ഫോറോണ പള്ളിയിൽ നടത്തുന്നതുമാണ്..
കുമ്പഴ ചാലുംകരോട്ട് കുടുംബാംഗമാണ്. മക്കൾ: ഫിലോമിന (റിട്ട.
പ്രധാനാധ്യാപിക സെന്റ് തോമസ് സ്കൂൾ കണമല), രാജു, റെജി, കുഞ്ഞുമോൾ (സ്റ്റാഫ്
നഴ്സ്), ജ്യോതി (ടീച്ചർ മൗണ്ട് ബഥനി സ്കൂൾ മൈലപ്ര). മരുമക്കൾ: സി.ജെ.ജോണി
ചെങ്ങനാനിക്കൽ (റിട്ട. അസി. മാനേജർ ഫെഡറൽ ബാങ്ക് മണിമല), മോളി പാറയ്ക്കൽ
(പൊൻകുന്നം), ഏലിയാമ്മ മനയ്ക്കൽ വടക്കേമല (ടീച്ചർ സെന്റ് ആന്റണീസ് പബ്ലിക്
സ്കൂൾ ആനക്കല്ല്), ജോസഫ് അഴകത്ത് (മണിമല), മോനച്ചൻ കല്ലുപുറത്ത് റാന്നി
(സൗദി).