എരുമേലി :എരുമേലിയിലെ കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ നിന്നും ജീവിതത്തിൽ നിന്നും രാജപ്പൻ നായരും ബേബി മണപ്പറമ്പിലും വിട വാങ്ങുമ്പോൾ യൂ ഡി എഫ് രാഷ്ട്രീയം ദുഖത്തിലാണ് .പുഞ്ചിരിയോടെ പ്രതിസന്ധികളെ അതിജീവിക്കുവാൻ തരണം ചെയ്യുവാൻ രാജപ്പൻ നായർ വിദഗ്ദ്ധനായിരുന്നു .ബേബി മണപ്പറമ്പിൽ തന്ത്രങ്ങൾ കൊണ്ടും വാക്കിലെ കരുതുകൊണ്ടും കോൺഗ്രസ് പാർട്ടിയിൽ ശക്തമായ ഇടപെടലുകൾ നടത്തിയിരുന്നു .സ്ഥാനാർഥി നിർണയത്തിലും കോൺഗ്രസ് സംഘടനാ കാര്യങ്ങളിലും ഇരുവരും വർഷങ്ങളുടെ അനുഭവസമ്പത്തിലൂടെ പാർട്ടിക്ക് നേട്ടം ഉണ്ടാക്കിയിരുന്നു .ബേബി മണപ്പറമ്പിൽ സ്വന്തമായ നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ട് പാർട്ടി വേദികളിൽ വിമർശനങ്ങളും തിരുത്തലുകൾക്കും കാരണമായ ആളാണ് .
രാഷ്ട്രീയ തറവാട്ടിൽ നിന്നാണ് ബേബി മണപ്പറമ്പലിന്റെ കടന്നുവരവ് .വർഷങ്ങളോളം എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി ജി മത്തായിയുടെ മകനായി എരുമേലി രാഷ്ട്രീയത്തിലെ എല്ലാ മേഖലകളിലും സജീവമായിരുന്നു പഞ്ചായത്ത് ബേബി എന്ന നാട്ടുകാരുടെ ബേബിച്ചായൻ .സഹോദരങ്ങളിൽ മൂത്തയാൾ എം എം മത്തായി എരുമേലി പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു .സൽക്കാരപ്രിയനായിരുന്ന ബേബിച്ചായൻ വീട്ടിലെത്തുന്ന എല്ലാവർക്കും എന്തെങ്കിലും ഭക്ഷണം നൽകിയേ വിട്ടയക്കത്തുള്ളൂ .ഭാര്യ ജോളി ഫിലിപ്പ് പഞ്ചായത്ത് മെമ്പർ ആയതും ഭർത്താവിന്റെ നിർബന്ധത്തെ തുടർന്നായിരുന്നു .പയ്യന്നൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ആയി റിട്ടയർ ചെയ്ത ശേഷമായിരുന്നു പഞ്ചായത്ത് അംഗമായത് .രണ്ടു വർഷം മുമ്പ് ടീച്ചറുടെ മരണത്തോടെ ദുഖിതനായിരുന്നു ബേബിച്ചായൻ .കിഡ്‌നി രോഗത്തെ തുടർന്ന് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കെയാണ് മരണം കീഴടക്കിയത് .
രാജപ്പൻ നായരുടെ സംസ്കാരം ഇന്ന് ചേനപ്പാടിയിൽ നടത്തി .ബേബി മണപ്പറമ്പലിന്റെ സംസ്കാരം വെള്ളിയാഴ്ച നടക്കുമെന്നറിയുന്നു .
എ ആർ രാജപ്പൻനായരുടെയും ബേബി മനപ്പറമ്പലിന്റെയും വിയോഗം എരുമേലിയിലെ കോൺഗ്രസിന് തീരാ നഷ്‌ടം തന്നെയാണ് ,സമൂഹത്തിനും ……
ആദരാഞ്ജലികളോടെ ……………………………

I truly appreciate you sharing this. It’s been very useful. Hope to see more soon.. Check my website: https://b1top0010.xyz/ !