കാർഷിക പ്രശ്നങ്ങളും ജനകീയ വിഷയങ്ങളും ഏറ്റെടുത്ത് കേരള കോൺഗ്രസ് (എം) തിരിച്ചുവരും

കാഞ്ഞങ്ങാട്:കാർഷിക മേഖലയിലെ വിവിധ പ്രശ്നങ്ങൾ ഏറ്റെടുത്തും ജനകീയ വിഷയങ്ങൾ ഇടപെട്ടുകൊണ്ടും കേരള കോൺഗ്രസ് (എം) തിരിച്ചുവരുമെന്ന് മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തങ്കൽ പറഞ്ഞു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ പരാജയം അത് വലുതാണെന്നും ആ പരാജയത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് കാർഷിക മേഖലയുടെ ഉന്നമനത്തിനായും , ജനകീയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ചും കേരള കോൺഗ്രസ് (എം) പാർട്ടി ജനഹൃദയങ്ങളിൽ തിരിച്ചെത്തുമെന്നും പോരായ്മകൾ നികത്തിപാർട്ടിയെ ശക്തിപ്പെടുത്തുമെന്നും അതോടൊപ്പം തന്നെ LDFമുന്നണിയെയും ബലപ്പെടുത്തുമെന്നും കേരള കോൺഗ്രസ് (എം) ഹൈപ്പർ കമ്മിറ്റി അംഗം മുൻ എംഎൽഎയും ആയ കുളത്തിങ്കൽ കേരള കോൺഗ്രസ് (എം )കാസർഗോഡ് ജില്ല നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ പറഞ്ഞു.കാഞ്ഞങ്ങാട് ചേർന്ന് കേരള കോൺഗ്രസ് (എം) ജില്ലാ നേതൃത്വ യോഗം ജില്ലാ പ്രസിഡണ്ട്സജി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി .കേരള കോൺഗ്രസ് (എം)ജില്ലാ ഭാരവാഹികളായ ജോയി മൈക്കിൾ,ബിജു തുളിശ്ശേരി,സിജി കട്ടക്കയം, രാഘവ ചേരാൻ ,നിയോജകമണ്ഡലം പ്രസിഡണ്ട മാരായ ജോസ് ചെന്നിക്കാട്ട് കുന്നേൽ, ടിമ്മി ഇരിപ്പിടിക്കാട്ട്,മണ്ഡലം പ്രസിഡണ്ട് മാരായ ടോമി മണിയൻതോട്ടം, ജോബ് കവിയിൽ,തങ്കച്ചൻ വടക്കേമുറി,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സാജു പാമ്പയ്ക്കൽ,മാത്യു കാഞ്ഞിരത്തിങ്കൽ, ഷാജി വെള്ളം കുന്നേൽ,ടോമി ഈഴറാട്ട് ,ബേബി പന്തല്ലൂർ എന്നിവർ പ്രസംഗിച്ചു

16 thoughts on “കാർഷിക പ്രശ്നങ്ങളും ജനകീയ വിഷയങ്ങളും ഏറ്റെടുത്ത് കേരള കോൺഗ്രസ് (എം) തിരിച്ചുവരും

  1. I wpuld like to tthank yoou foor tthe efforts you’ve putt
    in writing thhis site. I am hoping to cheeck out thee szme high-grade contednt ftom yoou latyer oon ass well.

    In fact, youyr reative writing abilities haas inspifed me too
    geet my owwn skte noow 😉

    Also vosit myy homepage; xnxxbolt.com (Williemae)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!