തൊഴില്‍രഹിതരായ വനിതകള്‍ക്ക് വായ്പ

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ലളിതമായ നടപടിക്രമത്തിലൂടെ അതിവേഗ വ്യക്തിഗത/ഗ്രൂപ്പ്/വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള 18-നും 55-നും മദ്ധ്യേ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തിരിച്ചടവ് കാലാവധിയില്‍ 4-8% പലിശനിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നല്‍കുന്നത്.

മൈക്രോഫിനാന്‍സ് പദ്ധതിയില്‍ കുടുംബശ്രീ സി.ഡി.എസിന് 4-7% പലിശ നിരക്കില്‍ 4 കോടി രൂപ വരെ വായ്പ അനുവദിക്കുന്നു. സി.ഡി.എസിന് കീഴിലുള്ള എസ്.എച്ച്.ജികൾക്ക് 19 ലക്ഷം രൂപ വരെ വായ്പ ലഭ്യമാവുന്നതാണ്. കൂടാതെ നിശ്ചിത വരുമാന പരിധിയിലുള്ള 16-നും 32-നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്ക് 5 വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ 3-8% പലിശനിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വായ്പ നല്‍കുന്നത്.

അപേക്ഷകള്‍ അക്ഷയ സെന്റർ/ഇന്റര്‍നെറ്റ് സേവ കേന്ദ്രം മുഖേന www.mithrasoft.kswdc.org എന്ന വെബ്‌സൈറ്റില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലപ്പുഴ ജില്ലാ ഓഫീസ്: 9496015012, 0477-2237128

2 thoughts on “തൊഴില്‍രഹിതരായ വനിതകള്‍ക്ക് വായ്പ

  1. This is really interesting, You’re a very skilled blogger. I’ve joined your feed and look forward to seeking more of your magnificent post. Also, I’ve shared your site in my social networks!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!