ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയിയുടെ മരണത്തിൽ വിശദീകരണവുമായി കോൺഫിഡന്റ് ഗ്രൂപ്പ്. റോയിയുടെ മരണം മുന്നോട്ടുള്ള പ്രവർത്തനത്തെ ബാധിക്കില്ലെന്നും നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ.ജോസഫ്. റോയി കൈകാര്യം ചെയ്തിരുന്നത് ബംഗളുരുവിലെ കാര്യങ്ങൾ മാത്രമാണ്. കേരളത്തിലെ പ്രോജക്ടുകളുടെ മുഴുവൻ ചുമതലയും തനിക്കെന്ന് ടി.എ.ജോസഫ് വ്യക്തമാക്കി. തങ്ങളുടെ പക്കൽ ആരുടെയും കള്ളപ്പണമില്ല. കോൺഫിഡന്റ് ഗ്രൂപ്പിന് പിന്നാലെ ഇഡിയോ സിബിഐയോ ഇല്ല. ചില യൂട്യൂബ് മാധ്യമങ്ങൾ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നുവെന്നും മരിച്ചിട്ടും റോയിയെ വേട്ടയാടുകയാണെന്നും ടി.എ. ജോസഫ് കുറ്റപ്പെടുത്തി. നാളെ മുതൽ കൊച്ചിയിലെ ഓഫീസിൽ താൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. റോയിയുടെ മരണത്തിനുശേഷം കോൺഫിഡന്റ് ഗ്രൂപ്പ് വിശദീകരണവുമായി എത്തുന്നത് ആദ്യമായിട്ടാണ്.

Điều làm mình ấn tượng là 188v ios phản hồi rất nhanh khi thao tác lâu. TONY06-10