മൂ​ന്ന് ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ഡു​ക​ളു​ മാ​യി സെ​ബി​ൻ സ​ജി

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഇ​ല‌​ക്‌​ട്രോ​ണി​ക് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം നാ​ലാം വ​ർ​ഷ വി​ദ്യാ​ർ​ഥി സെ​ബി​ൻ സ​ജി മി​നി​യേ​ച്ച​ർ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ മൂ​ന്ന് പു​തി​യ ഗി​ന്ന​സ്
റി​ക്കാ​ർ​ഡു​ക​ൾ കൂ​ടി സ്ഥാ​പിച്ചു.
ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ വാ​ഷിം​ഗ് മെ​ഷീ​ൻ മി​നി​യേ​ച്ച​ർ നി​ർ​മി​ച്ച് ഗി​ന്ന​സ് റി​ക്കാ​ർ​ഡ് സ്ഥാ​പി​ച്ച സെ​ബി​ൻ ത​ന്‍റെ സ്വ​ന്തം റി​ക്കാ​ർ​ഡാ​ണ് ഇ​ത്ത​വ​ണ മ​റി​ക​ട​ന്ന​ത്.
ഏ​റ്റ​വും ചെ​റി​യ വാ​ഷിം​ഗ് മെ​ഷീ​ൻ മി​നി​യേ​ച്ച​ർ, ഏ​റ്റ​വും ചെ​റി​യ സ​ർ​ക്കു​ല​ർ സൊ, ​ഡ്രി​ല്ലിം​ഗ് മെ​ഷീ​ൻ എ​ന്നീ മൂ​ന്നു വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു സെ​ബി​ന്‍റെ ഏ​റ്റ​വും പു​തി​യ ഗി​ന്ന​സ് നേ​ട്ടം. മി​നി​യേ​ച്ച​ർ വാ​ഷിം​ഗ് മെ​ഷീ​ൻ മോ​ഡ​ൽ 4.143 ഗ്രാം ​ഭാ​രം വ​രു​ന്ന​തും 15.82 മി​ല്ലി​മീ​റ്റ​ർ x 15.54 മി​ല്ലി​മീ​റ്റ​ർ x 20.76 മി​ല്ലി​മീ​റ്റ​ർ വ​ലി​പ്പ​ത്തി​ലു​ള്ള​തു​മാ​ണ്. വെ​റും 30
മി​നി​റ്റി​നു​ള്ളി​ലാ​ണ് മി​നി​യേ​ച്ച​ർ വാ​ഷിം​ഗ് മെ​ഷീ​ൻ മോ​ഡ​ൽ അ​വ​ത​രി​പ്പി​ച്ച് മു​ൻ റി​ക്കാ​ർ​ഡ് മ​റി​ക​ട​ന്ന​ത്. തു​ട​ർ​ന്ന് മി​നി​യേ​ച്ച​ർ സ​ർ​ക്കു​ല​ർ സോ 7.67 × 7.99 × 6.57 ​മി​ല്ലി​മീ​റ്റ​ർ
വ​ലി​പ്പ​വും 0.816 ഗ്രാം ​ഭാ​ര​വും ഉ​ള്ള​തു​മാ​ണ്. ഇ​ത് 25 മി​നി​റ്റി​നു​ള്ളി​ലും, ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ ഡ്രി​ല്ലിം​ഗ് മെ​ഷീ​ൻ, 1.101 ഗ്രാം ​ഭാ​രം, 6.28 x 3.98 × 5.84 മി​ല്ലി​മീ​റ്റ​ർ
വ​ലി​പ്പ​മു​ള്ള​ത് 32 മി​നി​റ്റി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു​മാ​ണ് ഒ​രു വേ​ദി​യി​ൽ മൂ​ന്ന് പു​തി​യ ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് എ​ന്ന് അ​പൂ​ർ​വ നേ​ട്ട​ത്തി​ന് ഉ​ട​മ​യാ​യ​ത്.

എരുമേലി ഫൊറോന എസ് എം വൈ എം പ്രസിഡന്റ്‌ ആണ്    സെബിൻ സജി കരോട്ടുപുതിയത്ത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!