എരുമേലി :ബി എസ് സി ഇൻഡസ്ട്രിയൽ കെമിസ്ട്രി യിൽ മഹാത്മാ ഗാന്ധി സർവകലാശാലയിൽ രണ്ടാം റാങ്ക് നേടി അഫ്ന ഫാത്തിമ അജി എന്ന മിടുക്കിയാണ് എരുമേലിയിൽ വീണ്ടും റാങ്കിന്റെ നേട്ടം എത്തിച്ചത്
എരുമേലി കെ എസ് ആർ ടി സി ഡിപ്പോയിൽ കണ്ടക്ടർ ആയ വാഴക്കാല കുന്നേൽ കച്ചേരിപ്പറമ്പിൽ കെ എസ് അജിമോൻ, അംഗൻവാടി ജീവനക്കാരി ആയ നിസ ദമ്പതികളുടെ മകൾ ആണ് അഫ്ന.നാട്ടകം ഗവർമെന്റ് കോളേജിലാണ് പഠിച്ചത് .
