തിരുവനന്തപുരം: ആർമി സ്റ്റേഷൻ ഹെഡ്ക്വാർട്ടേഴ്‌സിൻ്റെ ആഭിമുഖ്യത്തിൽ
2026 ജനുവരി 24-ന് രാവിലെ 9 മണി മുതൽ പാങ്ങോട് കൊളച്ചൽ സ്റ്റേഡിയത്തിൽ വിമുക്തഭട സംഗമം സംഘടിപ്പിക്കുന്നു. ദക്ഷിണ ഭാരത് ഏരിയ ചീഫ് ഓഫ് സ്റ്റാഫ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. പാങ്ങോട് സൈനിക കേന്ദ്രത്തിലെ സ്റ്റേഷൻ കമാൻഡറും മുതിർന്ന ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും.

വിരമിക്കലിനു ശേഷമുള്ള ഉപയോഗപ്രദമായ വിവരങ്ങൾ നൽകുന്നതിലൂടെ വിമുക്തഭടന്മാറെയും അവരുടെ ആശ്രിതരെയും സഹായിക്കുക, പരാതികൾ പരിഹരിക്കുന്നതിന് സഹായിക്കുക, ഡോക്യുമെന്റേഷൻ അപാകതകൾ പരിഹരിക്കുക, വിവിധ റെക്കോർഡ് ഓഫീസുകളുടെ പ്രതിനിധികളുമായി ഏകോപിപ്പിച്ച് പെൻഷൻ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുക എന്നിവയാണ് ഈ റാലിയുടെ ലക്ഷ്യം.
രാഷ്ട്രത്തിനും സമൂഹത്തിനും സായുധ സേനയ്ക്കും വേണ്ടി അർപ്പിച്ച നിസ്വാർത്ഥവുമായ സേവനത്തിന് എല്ലാ വീർ നാരിമാർ, വീർ മാതാമാർ, മുതിർന്ന വിമുക്തഭടന്മാർ, മുൻ സൈനികർ എന്നിവർക്കും നന്ദി രേഖപ്പെടുത്തുന്നതാണ് ഈ സംഗമം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിനുള്ള വിമുക്തഭടന്മാരും അവരുടെ ആശ്രിതരും ഈ സംഗമത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. തമ്പാനൂർ ബസ് സ്റ്റാൻഡിലും ബേക്കറി ജംഗ്ഷനിലും വിമുക്തഭടന്മാർക്കും ആശ്രിതർക്കും ചടങ്ങിൽ എത്തിച്ചേരുന്നതിനായി ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.