സംസ്ഥാനത്തെ ഗാർഹികേതര പാചകവാതക സിലണ്ടറുകളുടെ ക്ഷാമം പരിഹരിക്കാൻ ഉന്നതതല യോഗം

സംസ്ഥാനത്തെ ഗാർഹികേതര പാചകവാതക സിലണ്ടറുകളുടെ ക്ഷാമം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം ചേർന്നു. പ്രധാന തീരുമാനങ്ങൾ ഇവയാണ്:🔸നിരീക്ഷണവും ഏകോപനവും * മോണിറ്ററിംഗ് കമ്മറ്റി: പാചകവാതക വിതരണവും ഉപഭോഗവും നിരീക്ഷിക്കാൻ സംസ്ഥാന-ജില്ലാ തലങ്ങളിൽ പ്രത്യേക മോണിറ്ററിംഗ് കമ്മറ്റികൾ രൂപീകരിക്കും. * ഡാഷ് ബോർഡ്: വിതരണം കൃത്യമായി വിലയിരുത്താൻ പ്രത്യേകം തയ്യാറാക്കിയ ഡാഷ് ബോർഡ് ഉപയോഗിക്കും.🔸മുൻഗണനാ ക്രമം * ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ സിലണ്ടറുകൾ നൽകാൻ മുൻഗണനാ പട്ടിക തയ്യാറാക്കും. * ആശുപത്രികൾ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, ജനകീയ അടുക്കളകൾ, ഐ.ടി/ഫാക്ടറി ക്യാന്റീനുകൾ എന്നിവർക്ക് മുൻഗണന നൽകും. * ശ്മശാനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.🔸പരിശോധനയും നടപടികളും * എൻഫോഴ്സ്മെന്റ് സംഘം: കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് എന്നിവ തടയാൻ പോലീസ്, റവന്യൂ, സിവിൽ സപ്ലൈസ്, എണ്ണക്കമ്പനി പ്രതിനിധികൾ ഉൾപ്പെട്ട പ്രത്യേക സംഘം പരിശോധന നടത്തും. * ദുരുപയോഗം തടയൽ: ഗാർഹിക സിലണ്ടറുകൾ വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് കർശനമായി തടയും. * വ്യാജ വാർത്തകൾ: പാചകവാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സിവിൽ സപ്ലൈസ് വകുപ്പ് നടപടിയെടുക്കും.🔸മറ്റ് തീരുമാനങ്ങൾ * മണ്ണെണ്ണ വിതരണം: പാചകവാതക ക്ഷാമം കണക്കിലെടുത്ത് മണ്ണെണ്ണ വിതരണം കാര്യക്ഷമമാക്കാൻ സിവിൽ സപ്ലൈസ് വകുപ്പിനെ ചുമതലപ്പെടുത്തി. * കേന്ദ്രത്തോട് ആവശ്യം: നിലവിലെ 20% എന്ന പരിധി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെടും.യോഗത്തിൽ മന്ത്രിമാരായ ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് എന്നിവരും വിവിധ എണ്ണക്കമ്പനി (IOCL, BPCL, HPCL) പ്രതിനിധികളും പങ്കെടുത്തു.

21 thoughts on “സംസ്ഥാനത്തെ ഗാർഹികേതര പാചകവാതക സിലണ്ടറുകളുടെ ക്ഷാമം പരിഹരിക്കാൻ ഉന്നതതല യോഗം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!