കോട്ടയം: കടുത്തുരുത്തി മുൻ എം എൽ എ യും മുൻ കേരളാകോൺഗ്രസ് (എം) നേതാവുമായിരുന്ന, കടുത്തുരുത്തി പാറപ്പുറത്ത് പാലുവേലിൽ വീട്ടിൽ പി എം മാത്യു ( 75 ) ഇന്ന് പുലർച്ചെ മൂന്നരക്ക് നിര്യാതനായി . സംസ്കാരം പിന്നീട് .ഭാര്യ: കുസുമം മാത്യു. കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ പ്രഥമ ചെയർമാനായിരുന്നു.1991 മുതൽ 1996 വരെ കടുത്തുരുത്തി മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു. കെഎസ്എഫ്ഇ വൈസ് ചെയർമാൻ, ട്രാവൻകൂർ സിമന്റ്സിന്റെ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ഏറ്റവും ഒടുവിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്
ഒപ്പം ആയിരുന്നു. കുറച്ചു നാളുകളായി സംഘടന രംഗത്ത് സജീവം
ആയിരുന്നില്ല.. ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ചെയർമാൻ, കെ എസ് എഫ് ഇ വൈസ് ചെയർമാൻ, കേരള സർവ്വകലാശാല സെനറ്റ് അംഗം, കെ. എസ്. സി പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് പ്രസിഡന്റ്, കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.2025 ൽ നാഷണൽ ഫാർമേഴ്സ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.
