തിരുവനന്തപുരം :വിഷൻ 2031 വികസനവും ജനാധിപത്യവും അന്താരാഷ്ട്ര കോൺഫറൻസ് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.കേരളാ രൂപീകരണത്തിന് ശേഷം കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകൊണ്ട് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ അടിസ്ഥാനമാക്കി ‘നവകേരളം’ കെട്ടിപ്പടുക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകശ്രദ്ധയാകർഷിച്ച ‘കേരളാ മോഡൽ’ വികസനമാണ്. എന്നാൽ കാലഘട്ടത്തിനനുസരിച്ച് ഈ മാതൃകയെ നവീകരിച്ച് പുതിയ കുതിച്ചുചാട്ടത്തിന് കേരളം തയ്യാറെടുക്കുകയാണ്. വിഷൻ 2031 കോൺഫറൻസിൽ ഫെബ്രുവരി 16-ന് (നാളെ) തിരുവനന്തപുരത്തെ എട്ട് വേദികളിലായി 18 വിഷയാധിഷ്ഠിത സെഷനുകളിൽ ചർച്ചകൾ നടക്കും. രാവിലെ 10 മുതൽ 1 വരെയും ഉച്ചയ്ക്ക് 3 മുതൽ 6 വരെയുമാണ് സെഷനുകൾ നടക്കുക. ഫെബ്രുവരി 17ന് രാവിലെ 10 ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വിഷൻ 2031 സമാപന സമ്മേളനവും ‘മതനിരപേക്ഷത, ജനാധിപത്യം, സംവേദനാത്മക സർക്കാർ’ എന്ന വിഷയത്തിൽ സെമിനാറും നടക്കും.കോൺഫറൻസിന്റെ ഭാഗമായി കനകക്കുന്നിൽ ഫോട്ടോ പ്രദർശനവും തുടങ്ങിയിട്ടുണ്ട്.


References:
Fort mcdowell casino
References:
soopknits.com
References:
Best online casino reviews
References:
https://evshop.com.tr/blog/nevresim%20tak%C4%B1m%C4%B1,%20boho%20chic%20nevresim%20tak%C4%B1m%C4%B1,%20elden%20taksitle%20nevresim%20tak%C4%B1m%C4%B1,%20senetle%20nevresim%20tak%C4%B1m%C4%B1