വോട്ടിംഗ് യന്ത്രം തകരാറിലായി

എരുമേലി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് കാരിശ്ശേരിയിൽ വോട്ടിംഗ് മിഷൻ തകരാറിനെ തുടർന്ന് വോട്ടെടുപ്പ് തടസ്സപ്പെട്ടു. ആകെ 116 വോട്ടുകൾ മാത്രം രേഖപ്പെടുത്തുവാനാണ് സാധിച്ചത്. നാല് മിഷനുകൾ എത്തിച്ചെങ്കിലും ഇവ തകരാറിൽ ആയതോടെ ഇതുവരെ വോട്ടെടുപ്പ് പുനരാരംഭിക്കാൻ ആയിട്ടില്ല. ഇപ്പോഴും വോട്ടർമാരുടെ നീണ്ട നിരയാണ്. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് തന്നിക്കപതാലിൽ വോട്ടെടുപ്പ് മിഷ്യൻ തകരാറിനെ തുടർന്ന് മുക്കാൽ മണിക്കൂർ വോട്ടെടുപ്പ് തടസ്സപ്പെട്ടു. തുടർന്ന് ഉദ്യോഗസ്ഥർ വോട്ടിംഗ് മെഷീന്റെ തകരാർ പരിഹരിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയകൾ പുനരാരംഭിച്ചു. പാറത്തോട് പഞ്ചായത്ത് മൂന്നാം വാർഡ് ബൂത്തായ ഗ്രേസി മെമ്മോറിയൽ സ്കൂളിലെ വോട്ടിംഗ് മെഷീൻ തകരാറിലായി.78 പേർ വോട്ട് ചെയ്ത ശേഷമാണ് വോട്ടിംഗ് യന്ത്രം തകരാറിലായത്. പിന്നീട് തകരാർ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു. പാറത്തോട് പഞ്ചായത്ത്‌ വാർഡ് 17 ഒന്നാം നമ്പർ ബൂത്തിൽ വോട്ടിങ് യന്ത്രം കേടായതിനെ തുടർന്ന് അര മണിക്കൂർ വൈകിയാണ് വോട്ടിങ് ആരംഭിച്ചത്….

166 thoughts on “വോട്ടിംഗ് യന്ത്രം തകരാറിലായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!