കാറിനു പിന്നിൽ സ്വകാര്യബസിടിച്ച് മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജ് അടക്കം ആറുപേർക്കു പരിക്ക്

ക​ടു​ത്തു​രു​ത്തി: നി​ര്‍ത്തി​യി​ട്ടി​രു​ന്ന കാ​റി​നു പി​ന്നി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ചു ക​യ​റി അ​പ​ക​ടം.കാ​റി​ലു​ണ്ടാ​യി​രു​ന്ന മു​ന്‍ എം​എ​ല്‍എ സ്റ്റീ​ഫ​ന്‍ ജോ​ര്‍ജി​നും ഡ്രൈ​വ​ര്‍ക്കും ബ​സ്
യാ​ത്ര​ക്കാ​രാ​യ നാ​ല് സ്ത്രീ​ക​ള്‍ക്കും പ​രി​ക്ക്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.45 ഓ​ടെ ക​ടു​ത്തു​രു​ത്തി സെ​ന്‍ട്ര​ല്‍ ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​ച്ച കാ​റു​മാ​യി 100 മീ​റ്റ​റി​ലേ​റെ മു​ന്നോ​ട്ടോ​ടി​യ ബ​സ് ഫു​ട്പാ​ത്തി​ല്‍ ഇ​ടി​ച്ചുക​യ​റി​യാ​ണ് നി​ന്ന​ത്.
മു​ന്‍ എം​എ​ല്‍എ കു​റു​മു​ള്ളൂ​ര്‍ വെ​ളി​യ​ത്ത് സ്റ്റീ​ഫ​ന്‍ ജോ​ര്‍ജ് (60), കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന ഡ്രൈ​വ​ര്‍ കു​റു​മു​ള്ളൂ​ര്‍ ക​യ​ന്നു​തൊ​ട്ടി​യി​ല്‍ കെ.​എ​സ്. ജീ​മോ​ന്‍, ബ​സ് യാ​ത്ര​ക്കാ​രി​യാ​യ
കു​റു​പ്പ​ന്ത​റ ത​റ​പ്പേ​ല്‍ എ​ത്സ​മ്മ ജോ​ണ്‍ (33), എ​ന്നി​വ​രെ മു​ട്ടു​ചി​റ എ​ച്ച്ജി​എം ആ​ശു​പ​ത്രി​യി​ലും കൈ​പ്പു​ഴ ക​രി​മ്പി​ല്‍ അ​നി​ല തോ​മ​സ് (27), കൈ​പ്പു​ഴ ക​ല്ലു​മു​ക​ളേ​ല്‍ നി​ത്യ ന​ന്ദ​ന​ന്‍ (39), ക​ല്ല​റ കാ​ക്ക​നാ​ട്ട് നി​ഷ ഷാ​ജി (27) എ​ന്നി​വ​രെ ക​ടു​ത്തു​രു​ത്തി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
ഗു​രു​ത​ര പ​രി​ക്കു​ക​ളി​ല്ലെ​ങ്കി​ലും വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി സ്റ്റീ​ഫ​ന്‍ ജോ​ര്‍ജി​നെ കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ക​ടു​ത്തു​രു​ത്തി​യി​ല്‍ പാ​ര്‍ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു
യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് സ്റ്റീ​ഫ​ന്‍ ജോ​ര്‍ജ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ല്‍ കാ​റി​ന്‍റെ പി​ന്‍ഭാ​ഗം പൂ​ര്‍ണ​മാ​യി ത​ക​ര്‍ന്നു. കോ​ട്ട​യ​ത്തുനി​ന്ന് ക​ല്ല​റ വ​ഴി വൈ​ക്ക​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വൃ​ന്ദാ​വ​ന്‍ ബ​സാ​ണ് അ​പ​ക​ട​മുണ്ടാക്കിയത്.
സംഭവത്തെ ത്തുടർന്ന് ബ​സി​ന്‍റെ ഡ്രൈ​വ​ര്‍ ഇ​റ​ങ്ങി​യോ​ടി. ഇ​യാ​ള്‍ പി​ന്നീ​ട് ക​ടു​ത്തു​രു​ത്തി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി. മാ​ഞ്ഞൂ​ര്‍ സ്വ​ദേ​ശി​യാ​യ ബ​സ് ഡ്രൈ​വ​ര്‍ക്കെ​തി​രേ ഇ​ന്ന് കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ബ​സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ മ​ഴ​യു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്തെ ബ​സി​ന്‍റെ അ​മി​ത​വേ​ഗ​മാ​ണ് അ​പ​ക​ടകാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!