ഇന്ത്യയുടെ നോമിനൽ ജിഡിപി 2026 സാമ്പത്തിക വർഷത്തിൽ 10.1% വളരുമെന്ന്

ഒന്നാം അഡ്വാൻസ്ഡ് എസ്റ്റിമേറ്റ് പ്രകാരം ഇന്ത്യയുടെയഥാർത്ഥ ജിഡിപിയും നോമിനൽ ജിഡിപിയും യഥാക്രമം 6.4%, 9.7% എന്ന തോതിൽ 2025 സാമ്പത്തിക വർഷത്തിൽ വളരുമെന്ന്
പ്രതീക്ഷിക്കുന്നു


ഇന്ത്യയുടെ നോമിനൽ ജിഡിപി 2026 സാമ്പത്തിക വർഷത്തിൽ 10.1% വളരുമെന്ന് പ്രവചിക്കപ്പെടുന്നു

വിതരണ രംഗത്ത് ഗവൺമെന്റ് കൈക്കൊണ്ട നടപടികളുടെ
പിൻബലത്തിൽ 2024-25 സാമ്പത്തിക
വർഷത്തിൽ (ഏപ്രിൽ-ഡിസംബർ) റീട്ടെയിൽ പണപ്പെരുപ്പം 4± 2 ശതമാനത്തിൽ തന്നെ തുടർന്നു

പണപ്പെരുപ്പം 2026 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 4.6 ശതമാനവും രണ്ടാം പാദത്തിൽ 4.0 ശതമാനവും ആയിരിക്കുമെന്ന് ആർബിഐ
പ്രവചിക്കുന്നു

2024-25 സാമ്പത്തിക വർഷ (ആർഇ 2024-25)ത്തിൽ  ജിഡിപിയുടെ 4.8 ശതമാനമാണ് ധനക്കമ്മി
ലക്ഷ്യമിടുന്നത്. 2025-26ൽ ഇത് 4.5 ശതമാനത്തിൽ കീഴെയാക്കാനാണു ലക്ഷ്യമിടുന്നത്

2025-26 സാമ്പത്തിക വർഷത്തിൽ 11.21 ലക്ഷം കോടി രൂപ (ജിഡിപിയുടെ 3.1 ശതമാനം) മൂലധനച്ചെലവിനായി
നീക്കിവച്ചു

2024 ഏപ്രിൽ-ഡിസംബർ മാസങ്ങളിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി
1.6% (വൈഒവൈ അടിസ്ഥാനത്തിൽ) വർദ്ധിച്ചപ്പോൾ സേവന കയറ്റുമതി 11.6% (വൈഒവൈ അടിസ്ഥാനത്തിൽ) വളർച്ച രേഖപ്പെടുത്തി

ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) 24 സാമ്പത്തിക വർഷത്തിലെ 1.3  ശതമാനത്തെ
അപേക്ഷിച്ച് 25 സാമ്പത്തിക  വർഷത്തിന്റെ
രണ്ടാം പാദത്തിൽ ജിഡിപിയുടെ 1.2 ശതമാനമായി കുറഞ്ഞു

 

അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്ന് എന്ന നിലയിൽ, വർദ്ധിച്ചുവരുന്ന ക്രമരഹിതമായ ആഗോള സാമ്പത്തിക വ്യവസ്ഥയിൽ ക്രമം
പുനഃസ്ഥാപിക്കുന്നതിനായുള്ള ആഗോള ശ്രദ്ധാകേന്ദ്രമായി ഇന്ത്യ മാറിയിരിക്കുന്നു.
വെല്ലുവിളികൾക്കിടയിൽ, നീതിയും ന്യായവും ഉള്ളതും എല്ലാവരെയും
ഉൾക്കൊള്ളുന്നതും തുല്യാവസരങ്ങൾ ഉള്ളതുമായ ഒരു അന്താരാഷ്ട്ര സാമ്പത്തിക ക്രമം
സൃഷ്ടിക്കുന്നതിനായി ഇന്ത്യ പ്രവർത്തിക്കും. വിശാലവും ഉൾക്കൊള്ളുന്നതുമായ
സാമ്പത്തിക വളർച്ച സൃഷ്ടിക്കുന്നതിലായിരിക്കും കേന്ദ്രസർക്കാരിന്റെ ശ്രദ്ധ.
സാമ്പത്തിക നയം പരിഷ്‌കാരങ്ങൾ, ഉൽപതിഷ്ണുത്വം, സന്നദ്ധത എന്നിവയിൽ അധിഷ്ഠിതമായിരിക്കും. ഈ സമീപനം
വളർച്ചയുടെ ആക്കം കൂട്ടുക മാത്രമല്ല, ഉയർന്നുവരുന്ന ആഗോളവും ആഭ്യന്തരവുമായ വെല്ലുവിളികളോട്
ഫലപ്രദമായി പ്രതികരിക്കാൻ സർക്കാരിനെ പ്രാപ്തമാക്കുന്നതിന് ആവശ്യമായ ബഫറുകൾ
സൃഷ്ടിക്കുകയും വേണം. കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ
ഇന്നു പാർലമെന്റിൽ അവതരിപ്പിച്ച മീഡിയം ടേം ഫിസ്‌ക്കൽ പോളിസി കം ഫിസ്‌ക്കൽ പോളിസി
സ്ട്രാറ്റജി സ്റ്റേറ്റ്മെന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ
റിയൽ, നോമിനൽ ജിഡിപി വളർച്ചാ നിരക്ക് യഥാക്രമം 6.4 ശതമാനമായും 9.7 ശതമാനമായും പ്രവചിക്കുന്ന ദേശീയ സ്ഥിതിവിവരക്കണക്ക്
ഓഫീസ് പ്രസിദ്ധീകരിച്ച ആദ്യ മുൻകൂർ എസ്റ്റിമേറ്റ് 2024-25 മാക്രോ-ഇക്കണോമിക്
ഫ്രെയിംവർക്ക് പ്രസ്താവന ഉദ്ധരിക്കുന്നു. നോമിനൽ ജിഡിപി 2024-25 സാമ്പത്തിക വർഷത്തിലെ ആദ്യ പ്രതീക്ഷിത കണക്കുകൂട്ടലിനെക്കാൾ 10.1 ശതമാനം വളരുമെന്ന് 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ്
പ്രതീക്ഷിക്കുന്നു.

2024-25 സാമ്പത്തിക വർഷത്തിൽ
പണപ്പെരുപ്പ സമ്മർദങ്ങൾ കുറഞ്ഞു എന്നും ശരാശരി റീട്ടെയിൽ പണപ്പെരുപ്പം 2023-24 ലെ 5.4 ശതമാനത്തിൽ നിന്ന് 4.9 ശതമാനമായി
(ഏപ്രിൽ-ഡിസംബർ) കുറഞ്ഞു എന്നും മാക്രോ-ഇക്കണോമിക് ഫ്രെയിംവർക്ക് പ്രസ്താവന
സൂചിപ്പിക്കുന്നു. ഈ ഇടിവിന് കാരണമായത് ഗുണകരമല്ലാത്ത കോർ (ഭക്ഷണേതര, ഇന്ധനേതര) പണപ്പെരുപ്പ പ്രവണതകളാണ്. മൊത്തത്തിലുള്ള റീട്ടെയിൽ പണപ്പെരുപ്പം 2024-25 സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ-ഡിസംബർ) 4 ± 2 ശതമാനം നാണയപ്പെരുപ്പ നിരക്കിൽ തുടർന്നു.
ഭക്ഷ്യവിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിന്റെ സപ്ലൈ സൈഡ് നടപടികൾ സഹായിച്ചു. 2025-26 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം കുറയുമെന്നാണു പ്രതീക്ഷിക്കുന്നത്. 2025-26 സാമ്പത്തിക വർഷത്തിലെ ഒന്ന്, രണ്ട് പാദങ്ങളിൽ യഥാക്രമം 4.6, 4.0 ശതമാനം പണപ്പെരുപ്പം ആർബിഐ പ്രവചിക്കുന്നു. ചരക്കുവില സംബന്ധിച്ച പ്രതീക്ഷകൾ
ഹിതകരമല്ലെങ്കിലും, ജിയോപൊളിറ്റിക്കൽ സംഭവവികാസങ്ങൾ വില സമ്മർദ്ദം
വർദ്ധിപ്പിക്കും.

കോവിഡ്-19-ന് ശേഷമുള്ള മഹാവ്യാധി വർഷങ്ങളിൽ കേന്ദ്രസർക്കാർ
സ്വീകരിച്ച സുഗമമായ ധനനയ തന്ത്രം രാജ്യത്തിന്റെ വികസന ആവശ്യങ്ങൾക്കായി, ആഗ്രഹിച്ച ധനനയ ഫലങ്ങൾ സൃഷ്ടിച്ചുവെന്ന് മാക്രോ-എക്കണോമിക് ഫ്രെയിംവർക്ക്
പ്രസ്താവന 2024-25 എടുത്തുകാണിക്കുന്നു.

ആർഇ 2024-25ൽ, ഗവൺമെന്റ് അതിന്റെ ധനക്കമ്മി ലക്ഷ്യം ജിഡിപിയുടെ 4.8 ശതമാനമായി പുതുക്കി നിശ്ചയിച്ചു. 2021-22 സാമ്പത്തിക വർഷത്തേക്കുള്ള
ബജറ്റിലെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, 2025-26 സാമ്പത്തിക വർഷത്തിൽ ധനക്കമ്മി
ജിഡിപി അനുപാതം 4.5 ശതമാനത്തിൽ താഴെയാക്കുന്നതിനുള്ള പാതയിലാണ് രാജ്യം.

കേന്ദ്ര സർക്കാരിന്റെ വായ്പാ ജിഡിപി അനുപാതം 2024-25 സാമ്പത്തിക വർഷത്തിലെ 57.1ൽ നിന്ന് 2025-26 സാമ്പത്തിക വർഷത്തിൽ 56.1 ആയി കുറയുമെന്ന് കണക്കാക്കപ്പെടുന്നു. 2031 മാർച്ച് 31 ആകുമ്പോഴേക്കും കേന്ദ്ര ഗവൺമെന്റിന്റെ വായ്പാ ജിഡിപി
നിലവാരം 50±1 ആക്കുകയാണു ലക്ഷ്യം. ഇതിനായി 2026-27 സാമ്പത്തിക വർഷം മുതൽ 2030-31 സാമ്പത്തിക വർഷം വരെയുള്ള
സാമ്പത്തിക ഏകീകരണത്തിന്റെ പാത അനുസരിച്ച്, ബാഹ്യകാരണങ്ങൾ നിമിത്തമുള്ള ഏതെങ്കിലും വലിയ
സ്ഥൂല-സാമ്പത്തിക വിനാശകരമായ തിരിച്ചടി(കൾ) ഇല്ലാതിരിക്കുന്നപക്ഷം, 2026-27 സാമ്പത്തിക വർഷം മുതൽ 2030-31 സാമ്പത്തിക വർഷം വരെ ഓരോ
വർഷവും ധനക്കമ്മി നിയന്ത്രിച്ചുനിർത്താനായി കേന്ദ്ര ഗവൺമെന്റ് പ്രയത്‌നിക്കും.
 




 


ധനക്കമ്മി റിവൈസ്ഡ് എസ്റ്റിമേറ്റ്‌സ്


ബഡ്ജറ്റ് എസ്റ്റിമേറ്റ്‌സ്




2024-25


2025-26




1


ധനക്കമ്മി


4.8


4.4




2


റവന്യൂ കമ്മി   


1.9


1.5




3


 പ്രാഥമിക കമ്മി


1.3


0.8




4


നികുതി വരുമാനം (മൊത്തം)


11.9


12.0




5


നികുതിയിതര വരുമാനം


1.6


1.6




6


കേന്ദ്ര ഗവൺമെന്റിന്റെ കടം


57.1


56.1




പട്ടിക: ധനകാര്യ സൂചകങ്ങൾ- ജിഡിപിയുടെ നിശ്ചിത
ശതമാനമെന്ന നിലയിൽ റോളിങ് ടാർഗറ്റുകൾ

Description: https://static.pib.gov.in/WriteReadData/userfiles/image/Screenshot2025-02-01124742S24C.png

2025-26 സാമ്പത്തിക വർഷത്തേക്കുള്ള
ബജറ്റ് വിഹിതത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, മൂലധന ചെലവിലേക്ക് 11.21 ലക്ഷം കോടി രൂപ
(ജിഡിപിയുടെ 3.1 ശതമാനം) നീക്കിവയ്ക്കുന്നത് എടുത്തുപറയുന്നു. 1.50 ലക്ഷം കോടി രൂപ വിഹിതത്തോടെ പലിശ രഹിത ദീർഘകാല വായ്പകൾ വഴി സംസ്ഥാനങ്ങൾക്കുള്ള
മൂലധന പിന്തുണയും ഇതിൽ ഉൾപ്പെടുന്നു. 2019-20 സാമ്പത്തിക വർഷത്തിലെ
വിഹിതത്തിന്റെ ഏകദേശം 3.3 മടങ്ങാണ് ബജറ്റ് മൂലധന വിഹിതം.

2025-26 സാമ്പത്തിക വർഷത്തിലെ ധനക്കമ്മി
നികത്താൻ, ഡേറ്റഡ് സെക്യൂരിറ്റികളിൽ നിന്നുള്ള അറ്റ കമ്പോള വായ്പകൾ
11.54 ലക്ഷം കോടി രൂപയായിരിക്കുമെന്നു ചൂണ്ടിക്കാട്ടുന്നു.
 ബാക്കിയുള്ള ധനസഹായം ചെറുകിട സമ്പാദ്യങ്ങളിൽ നിന്നും മറ്റ് സ്രോതസ്സുകളിൽ
നിന്നും പ്രതീക്ഷിക്കുന്നു. ഇതേ കാലയളവിലെ കണക്കാക്കിയിരിക്കുന്ന മൊത്ത വിപണി
കടമെടുപ്പ് 14.82 ലക്ഷം കോടി രൂപയാണ്.

2024 ഏപ്രിൽ-ഡിസംബർ മാസങ്ങളിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി
1.6 ശതമാനമായി (വൈഒവൈഅടിസ്ഥാനത്തിൽ) വളർന്നപ്പോൾ, അതേ കാലയളവിൽ സേവന കയറ്റുമതി 11.6 ശതമാനത്തിന്റെ ആരോഗ്യകരമായ വളർച്ച രേഖപ്പെടുത്തി.
ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 2023-24 സാമ്പത്തിക വർഷത്തിലെ രണ്ടാം
പാദത്തിൽ ജിഡിപിയുടെ 1.3 ശതമാനത്തിൽ നിന്ന് 2024-25 സാമ്പത്തിക
വർഷത്തിന്റെ രണ്ടാം പാദത്തിൽ ജിഡിപിയുടെ 1.2 ശതമാനമായി കുറഞ്ഞു.

കൂടാതെ, 2024-25 സാമ്പത്തിക വർഷത്തിൽ
നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (എഫ്ഡിഐ) പ്രവാഹം ഒരു പുനരുജ്ജീവനം
രേഖപ്പെടുത്തിയതായി നിരീക്ഷിക്കപ്പെടുന്നു. മൊത്തം എഫ്ഡിഐ നിക്ഷേപം 42.1 ബില്യൺ ഡോളറിൽ നിന്ന് (2023-24 <span lang=”ML” style=”font-family:Nirmala UI,sans-serif;mso-fareast-font-family:Times N

5 thoughts on “
ഇന്ത്യയുടെ നോമിനൽ ജിഡിപി 2026 സാമ്പത്തിക വർഷത്തിൽ 10.1% വളരുമെന്ന്

  1. With havin so much content and articles do you ever run into any problems of plagorism or copyright infringement? My blog has a lot of unique content I’ve either authored myself or outsourced but it looks like a lot of it is popping it up all over the internet without my agreement. Do you know any techniques to help protect against content from being ripped off? I’d genuinely appreciate it.

  2. Good day very nice site!! Guy .. Excellent .. Wonderful .. I’ll bookmark your site and take the feeds additionally?KI’m satisfied to find so many useful information here within the submit, we’d like develop extra strategies on this regard, thank you for sharing. . . . . .

  3. Attractive portion of content. I just stumbled upon your blog and in accession capital to say that I acquire actually loved account your weblog posts. Any way I’ll be subscribing to your feeds and even I fulfillment you get right of entry to constantly rapidly.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!