‘കേരളത്തിന് എയിംസ് അനുവദിക്കും, പരിഗണനാക്രമത്തിൽ നൽകുന്നതിന് മറ്റു തടസങ്ങളില്ല’- ജെ.പി നദ്ദ

കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. പരിഗണനാ ക്രമത്തിൽ എയിംസ് അനുവദിച്ച് വരികയാണെന്നും കേരളത്തിന് എയിംസ് നൽകുന്നതിന് തടസ്സങ്ങൾ ഒന്നുമില്ലെന്നും ജെപി നദ്ദ പറഞ്ഞു.

പ്രാദേശിക അസന്തുലിതാവസ്ഥ ഇല്ലാതാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് എയിംസ് അനുവദിക്കാൻ എന്താണ് തടസമെന്നും എപ്പോൾ അനുവദിക്കും എന്നുമുള്ള പി സന്തോഷ് കുമാർ എംപി യുടെ ചോദ്യത്തിന് ആണ് കേന്ദ്രമന്ത്രിയുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!