തിരുവനന്തപുരം :നിരവധി വാലന്റൈൻ സൈബർ തട്ടിപ്പുകാർ;ജാഗ്രത വേണമെന്ന് പോലീസ് അറിയിപ്പ് .ഡേറ്റിംഗ് ആപ്പുകൾ, ഡേറ്റിംഗ് മീഡിയ പ്ലാറ്റ്ഫോമുകൾ, മാട്രിമോണിയൽ വെബ്സൈറ്റുകൾ എന്നിവയിലൂടെയും മൊബൈൽ ഫോണിലൂടെയും നിരവധി വാലന്റൈൻ സൈബർ തട്ടിപ്പുകാർ ഇറങ്ങിയിട്ടുണ്ട് . തട്ടിപ്പുകാർ വ്യാജ പ്രൊഫൈലുകൾ സ്യഷ്ടിച്ച് പ്രണയാഭ്യർഥനകളു മായി സമീപിക്കാനുള്ള സാഹചര്യങ്ങളാണു പോലീസ് ചൂണ്ടിക്കാട്ടുന്നത്.റൊമാൻസ് നിറഞ്ഞ ചില ലിങ്കുകളാകാം തട്ടിപ്പുകാർ അയച്ചു തരിക. അനാവശ്യലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാനും തുടർന്നുള്ള നിർദേശങ്ങൾക്കുപിന്നാ ലെപോകാതിരിക്കാനും ശ്രദ്ധി ക്കുക. പരിചയമില്ലാത്ത ഒരു വ്യക്തിയുടെയും പ്രൊഫൈലുകളോ അവർ അയച്ചുതരുന്ന ലിങ്കുകളെയോ വിശ്വസിക്കരുത്. ഇത്തരം ലിങ്കുകളിലൂടെ നിങ്ങളുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. നിങ്ങൾക്കു പരിചയമുള്ളവരാണെങ്കിൽ അവരെ ഫോൺചെയ്‌തു ചോദിച്ച് വസ്‌തുത സത്യമാണോയെന്ന് ഉറപ്പുവരുത്തുക.ഒരുപക്ഷേ, നിങ്ങളുടെ സ്നേഹിതരെന്ന ഭാവേനയോ വിശ്വാസം നേടിയെടുത്തശേഷമോ പണം ആവശ്യപ്പെട്ടേക്കാം. അടിയ ന്തരസാഹചര്യങ്ങൾ കെട്ടിച്ചമച്ച് നിങ്ങളുടെ വിവേകത്തെ കൈപ്പി ടിയിലാക്കി പ്രണയച്ചതിക്കുഴിക ളിൽ വീഴ്ത്തിയേക്കാം. ആശുപത്രി അത്യാഹിതസഹായമെന്നോ യാത്രയിൽ സാമ്പത്തികനഷ്ടം സംഭവിച്ചെന്നോ വിശ്വസിപ്പിച്ചു സമീപിക്കാം.കാമുകനെയോ കാമുകിയെ യോ സുഹൃത്തിനെയോ സഹായിച്ചെന്ന നിർവൃതിയിൽ ഇരി ക്കുമ്പോഴായിരിക്കാം നിങ്ങൾ പ്രണയച്ചതിയിൽപെട്ട് പണം ന ഷ്ടപ്പെട്ട കാര്യം മനസിലാക്കുക. നേരിട്ടു കണ്ടിട്ടില്ലാത്ത ഒരാൾക്ക് ഒരിക്കലും പണം അയയ്ക്കരുത്.സൈബർ തട്ടിപ്പിനിരയായി സാമ്പത്തികനഷ്ടം സംഭവിച്ചാൽ മാനഹാനി ഭയക്കാതെ ഉടൻതന്നെ 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുകയോ cybercrime. gov.in എന്ന വെബ്സൈറ്റിൽ റിപ്പോർട്ട് ചെയ്യുകയോ ചെയ്യുക.