എരുമേലി :മതസൗഹാർദത്തിന്റെ മാറ്റൊലി വാനോളം ഉയർത്തി എരുമേലിയിൽ ജനുവരി 10 ന് ചന്ദനക്കുട ആഘോഷം. ജനുവരി 11 നു നടക്കുന്ന അമ്പലപ്പുഴ,
ആലങ്ങാട്ടു സംഘങ്ങളുടെ പേട്ടതുള്ളലിനുള്ള ഐക്യദാർഢ്യമായാണ് ചന്ദനക്കുട
ആഘോഷം. നൈനാർ ജുമാ മസ്ജിദും പേട്ട ശാസ്താ ക്ഷേത്രവും വൈദ്യുതി ദീപങ്ങളിൽ അലങ്കരിച്ചു കഴിഞ്ഞു . ജനുവരി പത്തിന് സന്ധ്യയോടെ ആഘോഷങ്ങൾ തുടങ്ങും . അമ്പലപ്പുഴ പേട്ടതുള്ളൽ സംഘവുമായുള്ള സൗഹൃദ സമ്മേളനം ജമാഅത്ത്
ഹാളിൽ നടക്കും. ജമാ അത്ത് പ്രസിഡന്റ് നാസർ പനച്ചി അധ്യക്ഷത വഹിക്കുന്ന
സൗഹൃദ സമ്മേളനം ആന്റോ ആന്റണി എം പി ഉദ്‌ഘാടനം ചെയ്യും . .രാഹുൽ ഈശ്വർ മുഖ്യ പ്രഭാഷണം നടത്തും .വിവിധ ജനപ്രതിനിധികളും,രാഷ്ട്രീയ സാമുദായിക സാംസ്‌കാരിക ,ഉദ്യോഗസ്ഥരും സംബന്ധിക്കും .
തുടർന്ന് ചന്ദനക്കുട ഘോഷയാത്ര ഉദ്‌ഘാടന സമ്മേളനം നടക്കും . പൊതുസമ്മേളനം.
മന്ത്രി വി എൻ വാസവൻ നിർവഹിക്കും .ചന്ദനക്കുട ഘോഷയാത്ര ഉത്‌ഘാടനവും ഫ്ലാഗ്
ഓഫും മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും ., ആന്റോ ആന്റണി എം പി , എം എൽ എ മാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ
,പ്രമോദ് നാരായണൻ , എരുമേലി ഫൊറോനാ വികാരി ഫാ വർഗീസ് പുതുപ്പറമ്പിൽ
,തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ,ജില്ലാ കളക്ടർ
ജോൺ വി സാമുവേൽ ,ജില്ലാ പോലീസ് ചീഫ് ഷാഹുൽ ഹമീദ് ഉൾപ്പെടെ സാമൂഹ്യ
സാംസ്‌കാരിക ,സാമുദായിക, നേതാക്കൾ ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും .. ഇതിന് ശേഷം മൂന്ന് ആനകളുടെ അകമ്പടിയോടെ ചന്ദനക്കുട ഘോഷയാത്ര പുറപ്പെടും. ചെണ്ടമേളം, ശിങ്കാരി മേളം, നിലക്കാവടി, പൂക്കാവടി, പോപ്പർ ഇവന്റ്, സഞ്ചരിക്കുന്ന ഇശൽ ഗാനമേള, തമ്പോലം ഉൾപ്പടെ വാദ്യഘോഷങ്ങളും കലാപരിപാടികളും അണിനിരക്കും. ജില്ലാ ഭരണകൂടം,
പോലിസ്, ആരോഗ്യ വകുപ്പ്, കെഎസ്ആർടിസി, വ്യാപാരി വ്യവസായി സംഘടനകൾ
തുടങ്ങിയവയുടെ സ്വീകരണങ്ങളോടെ ചരള, ടൗൺ ചുറ്റി പോലിസ് സ്റ്റേഷൻ ഭാഗത്തു
നിന്നും എത്തി വലിയമ്പലത്തിൽ ഘോഷയാത്ര പ്രവേശിക്കും. തുടർന്ന് ദേവസ്വം
ബോർഡിന്റെ സ്വീകരണത്തിന് ശേഷം ഘോഷയാത്ര പുലർച്ചെ പള്ളിയിൽ എത്തുന്നതോടെ കൊടിയിറങ്ങും.ജമാഅത്ത് സെക്രട്ടറി മിഥുലാജ്
പുത്തൻവീട് ,വൈസ് പ്രസിഡന്റ് സലിം കണ്ണങ്കര ,ട്രെഷറർ നൗഷാദ് കുറുംകാട്ടിൽ ,ജോയിന്റ് സെക്രട്ടറി നിഷാദ് ടി ഷാഹുൽ ,ചന്ദനക്കുട ആഘോഷ കമ്മിറ്റി കൺവീനർ നൈസാം പി അഷറഫ് ,നാസർ ചക്കാലക്കൽ ,എന്നിവരും ജമാ അത്ത് കമ്മിറ്റി അംഗങ്ങളായ സലിം പറമ്പിൽ ,അനസ് പുത്തൻവീട് ,ഹക്കിം മാടത്താനി ,റെജി ചക്കാല ,ഷഹനാസ് മേക്കൽ ,ഷിഫാസ് എം ഇസ്മായിൽ ,വാവരുടെ പ്രതിനിധി ടി എച്ച് ആസാദ് താഴത്തുവീട്ടിൽ എന്നിവരും പങ്കെടുത്തു . ചന്ദനക്കുട ആഘോഷ സുവനീർ പ്രകാശനം ചെയ്തു .ജനുവരി 10 നു നടക്കുന്ന എരുമേലി ചന്ദനക്കുട മഹോത്സവവുമായി ബന്ധപ്പെട്ട് എരുമേലി മുസ്ലിം ജമാ അത്ത് കമ്മിറ്റി പ്രസിസ്ദ്ധീകരിച്ചസുവനീർ
കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി കെ അനിൽകുമാർ കാഞ്ഞിരപ്പള്ളി ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷിന് നൽകി പ്രകാശനം ചെയ്തു .ജമാ അത്ത്
പ്രസിഡന്റ് നാസർ പനച്ചി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജമാ അത്ത് സെക്രട്ടറി
മിഥുലാജ് മുഹമ്മദ് ,ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എസ് കൃഷ്‌ണകുമാർ
,പഞ്ചായത്ത് അംഗം ബിനോയ് ഇലവുങ്കൽ ,എരുമേലി എസ് എച്ച് ഓ .റ്റി ഡി ബിജു
,പ്രിൻസിപ്പൽ എസ് ഐ :രാജേഷ് ,രവീന്ദ്രൻ എരുമേലി ,പി പി ലത്തീഫ് ,സലിം
കണ്ണങ്കര ,നൗഷാദ് കുറുംകാടഎന്നിവർ പ്രസംഗിച്ചു .
