മേരാ യുവ ഭാരത് പോർട്ടലിൽ കോട്ടയം ജില്ലയിലെ പോസ്റ്റ് ഓഫീസ് ഡിവിഷന് കീഴിൽ ഇന്റേൺഷിപ്പിന് അവസരം

കോട്ടയം: കേന്ദ്രസർക്കാരിന്റെ മേരാ യുവ ഭാരത് പോർട്ടലിൽ കോട്ടയം ജില്ലയിലെ പോസ്റ്റ് ഓഫീസ് ഡിവിഷന് കീഴിൽ ഇന്റേൺഷിപ്പിന് അവസരം. യോഗ്യത ബിരുദം. പ്രായപരിധി 29 വയസ്. ജില്ലയിൽ നാലുപേർക്കാണ് അവസരം. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 23 വരെ നീളുന്ന ഇന്റേൺഷിപ്പിൽ തപാൽവകുപ്പ് പ്രവർത്തനങ്ങൾ പഠിക്കാനും ഒരുമാസത്തെ പ്രവർത്തനത്തിൽ പങ്കാളിയാകാനും സാധിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അപേക്ഷിക്കണം. ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്നവർക്ക് ഗവൺമെന്റ് ഓഫ് ഇന്ത്യാ സർട്ടിഫിക്കറ്റ് ലഭിക്കും.വിശദവിവരത്തിന് ഫോൺ: 8547628819

error: Content is protected !!