മണിമല പോലീസ് സ്റ്റേഷൻ എരുമേലി സർക്കിളിന്റെ പരിധിയിലേക്ക് , പൊലീസിലെ പുതിയ
പരിഷ്കാരത്തിൽ മണിമലയിലും മുണ്ടക്കയത്തും ഇനി  സി ഐ ഓഫീസ് കാണില്ല

എരുമേലി :സംസ്ഥാന പോലീസിൽ എസ് ഐ മാർ പോലീസ് സ്റ്റേഷൻ ഭരണത്തിലേക്ക് തിരിച്ചുവരുമ്പോൾ എസ് എച്ച് ഓ സംവിധാനത്തിലും മാറ്റം വരുന്നു .ഇതനുസരിച്ച്
കോട്ടയം ജില്ലയിലെ മണിമല ,മുണ്ടക്കയം സർക്കിൾ ഓഫീസുകൾ ഇല്ലാതാകും .മണിമല പോലീസ് സ്റ്റേഷൻ എരുമേലി സർക്കിൾ ഓഫീസിനു കീഴിലും ,മുണ്ടക്കയം പോലീസ് സ്റ്റേഷൻ കാഞ്ഞിരപ്പള്ളി സർക്കിൾ ഓഫീസിനു കീഴിലുമാകും .ശബരിമല
തീർത്ഥാടനത്തിന്റെ സമയത്ത് മണിമല സർക്കിളിനായിരുന്നു മുൻപ് എരുമേലി പോലീസ് സ്റ്റേഷൻ ചുമതല .പിന്നീട് എരുമേലിയിൽ സർക്കിൾ ഓഫീസിൽ വന്നതോടെ ഭരണ നിർവഹണവും ശബരിമല സീസൺ ക്രമീകരണങ്ങളും സുഗമമായിരുന്നു . സംസ്ഥാന പോലീസ് നടത്തിയ പഠന റിപ്പോർട്ട് സംസ്ഥാന മന്ത്രിസഭാ യോഗം പാസാക്കിയാൽ ഉടൻതന്നെ പുതിയ നയം നടപ്പിലാക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!