ഈരാറ്റുപേട്ട :മിനി സിവിൽ സ്റ്റേഷന് വടക്കേരയിലെ സർക്കാർ ഭൂമി ലഭ്യമാക്കാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജനകീയ വികസന ഫോറം പൂഞ്ഞാർ എം.എൽ.എ അഡ്വ. എം. ജെ.സെബാസ്റ്റ്യന് നിവേദനം നൽകി
ഏറ്റുമാന്നൂർ സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് 80 സെൻ്റ് ഭൂമി കോട്ടയം കളക്ടർ അളന്ന് തിട്ടപ്പെടുത്തി PWD എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് നൽകിയിട്ട് ഒരു വർഷം കഴിഞ്ഞു. എന്നാൽ ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷന് ഇതുവരെയും ഭൂമി അളന്ന് തിട്ടപ്പെടുത്തി നൽകീയിട്ടില്ലായെന്ന് വിവരാവകാശ രേഖ പ്രകാരം മനസ്സിലാകുന്നതെന്ന് ചുണ്ടികാട്ടി അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണമെന്ന് എം.എൽ.എ. യോട് ജനകീയ വികസന ഫോറം നിവേദനത്തിൽ അഭ്യർത്ഥിച്ചു.
ജനകീയ വികസന ഫോറത്തിൻ്റെ 8 വർഷത്തെ പോരാട്ടം എം.എൽ.എയെ ഞങ്ങൾ ധരിപ്പിച്ചു.
2018ൽ ഗവ. സെക്രട്ടിയേറ്റിൽ നിന്ന് ലഭിച്ച പൂഞ്ഞാർ താലൂക്കിനെ കുറിച്ചുള്ള പ്രോപ്പോസലിൻ്റെ വിവരാവകാശ രേഖ എം. എൽ എ യ്ക്ക് കൈമാറി.
ജനകീയ വികസന ഫോറത്തിൻ്റെ ആവശ്യങ്ങളോട് അടിയന്തിരമായി ഇടപെടലുണ്ടാകുമെന്ന് എം.എൽ.എ ഉറപ്പ് നൽകി.
എന്നെടൊപ്പം ജനകീയ വികസന ഫോറം സെക്രട്ടറി ഹസീബ് വെളിയത്ത് ട്രഷറർ യൂസഫ് ഹിബ എന്നിവരുണ്ടായിരുന്നു
