രാഷ്‌ട്രപതി …, എൻ സി സി യിലെ സേവനങ്ങൾ മുൻ നിർത്തി ലൈഫ് ടൈം ഗസറ്റഡ് ഓഫീസർ പദവി നൽകി ആദരിച്ച വ്യക്തിത്വമാണ് പ്രൊഫ .എം ജി വർഗീസ് സാർ
എരുമേലി. പ്രൊഫ. മേജർ എം. ജി വർഗീസ് സാറിന്റെ ജീവചരിത്രം അടങ്ങിയ സ്മരണിക പ്രകാശനവും, ജന്മാശീതി ആഘോഷവും നാളെ റാന്നിയിൽ മാർ അത്തനാസ്യോസ് കൺവൻഷൻ നഗർ ആഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും..ഉച്ച കഴിഞ്ഞു 2.30 ന് നടക്കുന്ന സമ്മേളനം റൈറ്റ് റവ .ഡോ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും
റൈറ്റ് റവ .ഡോ കുര്യാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും .പ്രഫ ഡോ മോഹൻ വർഗീസ് മുഖ്യപ്രഭാഷണവും ആന്റോ ആന്റണി എം പി സ്മരണിക പ്രഭാഷണവും നടത്തും .പ്രൊഫ .ബാബു ജോസഫ് ഓർമ്മകൾ പങ്കുവയ്ക്കും
