തിരുവനന്തപുരം: 2026-2027 ലെ സാമ്പത്തിക വർഷത്തേക്കുള്ള പുതുക്കിയ ബജറ്റിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 24 പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നിർദ്ദേശിക്കപ്പെട്ട പദ്ധതികളിൽ ഭൂരിഭാഗവും ഉൾപ്പെടുത്തുക വഴി നിയോജകമണ്ഡലത്തിന് വലിയ അംഗീകാരമാണ് ധനകാര്യ വകുപ്പിൻ്റെ കൂടെ ചുമതലയുള്ള മുഖ്യമന്ത്രി നൽകിയയതെന്ന് കാഞ്ഞിരപ്പള്ളി എം എൽ എ പ്രൊഫ റോണി കെ ബേബി പദ്ധതികൾക്ക് ഭരണാനുമതി ലഭിക്കുന്നതിൻ പ്രകാരം തുടർ നടപടികളിലേക്ക് കടക്കുന്നതായിരിക്കുംബജറ്റിൽ നിർദ്ദേശിക്കപ്പെട്ട പദ്ധതികൾ.1) കറുകച്ചാൽ റിംഗ് റോഡ് ബൈപ്പാസ് (ഭൂമി ഏറ്റെടുക്കൽ ഉൾപ്പടെ). 65 കോടി.2) പൊൻകുന്നം ബൈപ്പാസ്. 15 കോടി. 3) മണ്ണാറക്കയം- പനച്ചേപ്പള്ളി- മലബാർ കവല ബൈപ്പാസ്. 10 കോടി. 4) കുന്നുംഭാഗം- ചിറക്കടവ് അമ്പലം ബൈപ്പാസ്. 3 കോടി. 5) പഴയിടം ക്രോസ് വേ ബ്രിഡ്ജ് പുനർനിർമ്മാണം. 9 കോടി. 6) പൊന്തൻപുഴ- ആലപ്ര റോഡ്, മണിമല- വള്ളംചിറ- കൊട്ടാങ്കൽ റോഡ് എന്നിവയുടെ ബിഎംബിസി നവീകരണം. 3 കോടി. 7) 15 മൈൽ – ഇളംകുളം റോഡ് ബിഎംബിസി നിലവാരത്തിൽ പുനരുദ്ധാരണവും മറ്റ് അനുബന്ധ പ്രവൃർത്തികളും. 6.50 കോടി. മണ്ണാറക്കയം- പട്ടിമറ്റം റോഡ് ബിഎംബിസി നിലവാരത്തിൽ പുനരുദ്ധാരണവും മറ്റ് അനുബന്ധപ്രവൃർത്തികളും. 4 കോടി.9) പുളിക്കൽ കവല- കാനം റോഡ്. 3 കോടി. 10) നെടുംകുന്നം- കാവനാൽ കടവ് റോഡ്. 5 കോടി. 11) 12 മൈൽ- നെടുംകുന്നം- ചെട്ടിമുക്ക്- മൈലാടി റോഡ്. 5 കോടി.12) ഡൊമിനിക് തൊമ്മൻ റോഡ് ബിഎംബിസി നിലവാരത്തിൽ പുനരുദ്ധാരണവും മറ്റ് അനുബന്ധ പ്രവൃർത്തികളും. 3 കോടി. 13) 17 മൈൽ- ചെങ്ങളം റോഡ്. 3 കോടി.14) ഏഴാം മൈൽ- നെടുങ്ങാടപ്പള്ളി റോഡ്, കൊച്ചുപറമ്പ്- ശാന്തിപുരം റോഡ് ബിഎംബിസി നവീകരണം (ശാന്തിപുരം കവല നവീകരണം ഉൾപ്പെടെ). 2 കോടി15) തോട്ടക്കാട്- ചേലമറ്റം പടി- കറുകച്ചാൽ- എൻഎസ്എസ് പടി റോഡ് ബി എം ബി സി നവീകരണം (പാലം നിർമ്മാണം ഉൾപ്പെടെ). 8 കോടി. 16) ചാമംപതാൽ- തെക്കേത്തുകവല റോഡ്, മഞ്ഞപ്പള്ളിക്കുന്ന്- ഇരുമ്പുകുഴി- മുട്ടത്തു കവല റോഡ് എന്നിവയുടെ ബി എം ബി സി നവീകരണം. 2 കോടി. 17) കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ എലിവേറ്റഡ് പാർക്കിംഗ് ഗ്രൗണ്ട് ഓപ്പൺ സ്റ്റേജ്. 2 കോടി. 18) കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ വിവിധ പഞ്ചായത്തുകളിലെ സ്കൂളുകൾക്കും പൊതു കളിക്കളങ്ങൾക്കും കായിക അടിസ്ഥാന സൗകര്യ വികസനം. 6 കോടി. 19) കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മാണം. 3 കോടി.20) ഇളമ്പള്ളി ഗവ. യുപി സ്കൂൾ, താഴത്തുവടകര ഗവ. ഹൈസ്കൂൾ എന്നിവയ്ക്ക് ഓഡിറ്റോറിയം നിർമ്മാണം. 12 കോടി. 21) ചെങ്കൽ-തച്ചപ്പുഴ റോഡ് ബിഎംബിസി നവീകരണം. 2 കോടി. 22) ഇളപ്പുങ്കൽ- ഇടപ്പള്ളി റോഡ്, കൊടുങ്ങൂർ അമ്പലം ചാമംപതാൽ റോഡ് എന്നിവയുടെ ബിഎം ബിസി നവീകരണം. 10 കോടി. 23) ചാരുവേലി- പൂവത്തോലി-വള്ളിയാ തോട്ടം-കറിക്കാട്ടൂർ കൊവേന്തപ്പടി റോഡ് ബിഎംബിസി നവീകരണം. 4.5 കോടി.24) എറികാട്- മൂഴിക്കാട് റോഡ്, കപ്പാട്-എലിക്കുളം റോഡ് എന്നിവയുടെ ബിഎംബിസി നവീകരണം. 4.5 കോടി
