കെ.എം.മാണി രാഷ്‌ട്രീയത്തിലെ കരുണ പ്രകാശനം ചെയ്തു

കോട്ടയം : ദീപിക മുൻ റസിഡൻ്റ് എഡിറ്റർ ടി ദേവപ്രസാദ് രചിച്ച പുസ്തകം – കെ. എം മാണി രാഷ്രീയത്തിലെ കരുണ കേരള കോൺഗ്രസ് – എം ചെയർമാൻ ജോസ് കെ. മാണി എം.പി. പ്രകാശനംചെയ്തു . സാഹിത്യകാരൻ ഡോ. കുര്യാസ് കുമ്പളക്കുഴി പുസ്തകം ഏറ്റുവാങ്ങി .കേരള രാഷ്ട്രീയത്തെ സസൂക്ഷമം നിരീക്ഷിക്കുന്ന പത്രപ്രവർത്തകനായ ടി. ദേവ പ്രസാദിൻ്റെ തികച്ചും വ്യത്യസ്തമായ ഒരു രചനയാണ് ഈ പുസ്തകം എന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു. കെ. എം. മാണിയുടെ തികച്ചും സ്വകാര്യ നിമിഷങ്ങൾ പോലും പ്രതിപാദിച്ചാണ് ഇതിലെ രചനയെന്നും അദ്ദേഹം പറഞ്ഞു . ടി ദേവപ്രസാദ് പുസ്തകത്തെ പരിചയപ്പെടുത്തി .മുൻ മന്ത്രി റോഷി അഗസ്റ്റിൻ , മുൻ ഗവ. ചീഫ് വിപ്പ് ഡോ . എൻ . ജയരാജ് , മുൻ എം.എൽഎമാരായ സ്റ്റീഫൻ ജോർജ് , ജോബ് മൈക്കിൾ , സെബാസ്റ്യൻ കുളത്തുങ്കൽ , പ്രമോദ് നാരായണൻ തുടങ്ങിയവർ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!