എരുമേലി :എരുമേലിയിൽ നിന്നും കാണാതായ റബർ വ്യാപാരി സുമേഷിനെ തമിഴ്നാട്ടിലെ മധുരയിൽ മരിച്ച നിലയിൽ കണ്ടെത്തി എന്ന് എരുമേലി പോലീസ് അറിയിച്ചു.എരുമേലി സ്വദേശിയായ കനകപ്പലം കുന്നത്ത് വീട്ടിൽ സുമേഷ് ലാലിനെ 15/06/26 മുതൽ കാണാതായിരുന്നു.കോട്ടയം കഞ്ഞിക്കുഴിയിലുള്ള ഡോക്‌ടറെ കാണുന്നതിനായി 2026 ജൂൺ 15 ന് രാവിലെ 8.30 മണിയോടെ എരുമേലിയിൽ നിന്നും പുറപ്പെട്ട ശേഷം കാഞ്ഞിരപ്പള്ളിയിലുള്ള സുഹൃത്തിനെ കണ്ട് 11 മണിയോടെ കോട്ടയത്തേക്ക് എത്തിയതായിട്ടാണ് അവസാനം വിവരം ലഭിച്ചിരിക്കുന്നത്.ഉച്ചക്ക് ഒരു മണിയോടെ ഫോൺ സ്വിച്ച് ഓഫാകുമ്പോൾ കോട്ടയം ആയിരുന്നു ലൊക്കേഷൻ.കാണാതാകുമ്പോൾ പൾപ്പിൾ നിറമുള്ള ഷർട്ടും കറുത്ത പാൻസുമാണ് ധരിച്ചിരുന്നത്. എന്നാൽ എരുമേലി പോലീസിന്റെ അന്വേഷണത്തിലാണ് മധുരയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
