മുഖ്യമന്ത്രിയുടെ ബജറ്റ്​​ പ്രഖ്യാപനം ശ്ലാഘനീയം-കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ തുടക്കമിട്ട സ്വപ്ന പദ്ധതിയായ പത്രപ്രവർത്തക ക്ഷേമ പദ്ധതി അടക്കം ക്ഷേമ പരിപാടികൾക്ക്​ ബജറ്റിൽ പിന്തുണയും സഹകരണവും ഉറപ്പ്​ നൽകിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രഖ്യാപനം ശ്ലാഘനീയമാണ്​. കഴിഞ്ഞ വർഷം ക്ഷേമ പദ്ധതി പ്രഖ്യാപനം നടത്തി പറഞ്ഞ നല്ല വാക്കുകൾ മനസ്സിൽവെച്ചു തന്നെയാണ്​ മുഖ്യമന്ത്രിയുടെ ബജറ്റ്​ പ്രസംഗമെന്നത്​ അഭിമാനകരമാണ്​. ബജറ്റ്​ പ്രഖ്യാപനം വലിയ ആത്മവിശ്വാസമാണു യൂണിയനു നൽകുന്നത്​. മുഖ്യമന്ത്രിക്കും കേരള സർക്കാറിനും മാധ്യമപ്രവർത്തകരുടെ അഭിവാദ്യം അറിയിക്കുന്നു.പെൻഷൻ പദ്ധതി വിപുലീകരണം, പെൻഷൻ വർധന, ആരോഗ്യ പരിരക്ഷാ പദ്ധതി വിഹിത വർധന തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ ഭാഗത്തുനിന്ന്​ കൂടുതൽ മെച്ചപ്പെട്ട പരിഗണനകൾ കേരളത്തിലെ മാധ്യമസമൂഹം പ്രതീക്ഷിക്കുന്നുണ്ട്​. ബജറ്റ്​ ചർച്ചക്കുള്ള മറുപടിയിൽ ഈ വിഷയങ്ങളിൽ അനുഭാവപൂർണമായ നടപടി മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന്​ ഉണ്ടാവണമെന്ന്​ യൂണിയൻ പ്രസിഡന്‍റ്​ കെ.പി. റജിയും ജനറൽ സെക്രട്ടറി സുരേഷ്​ എടപ്പാളും അഭ്യർഥിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!