കോട്ടയം: ജില്ലാ പോലീസ് -ഇ-ചലാൻ അദാലത്ത്പൊതുജനങ്ങളുടെ സൗകര്യാർത്ഥം കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ എല്ലാ ആഴ്ചകളിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ (പ്രവർത്തി ദിനങ്ങളിൽ മാത്രം) കോട്ടയം, ചങ്ങനാശ്ശേരി, പാലാ ട്രാഫിക് പോലീസ് സ്റ്റേഷനുകളിൽ ഇ-ചലാൻ അദാലത്ത് (E-Challan Adalat) സംഘടിപ്പിക്കുന്നു.
കോടതിയിൽ സമർപ്പിച്ചിട്ടുള്ള വാഹനവുമായി ബന്ധപ്പെട്ട ട്രാഫിക് നിയമലംഘന പെറ്റി കേസുകൾ ഈ അദാലത്തിലൂടെ നേരിട്ട് തീർപ്പാക്കാവുന്നതാണ്. UPI / CARD Payment മുഖേന മാത്രമായിരിക്കും പിഴത്തുക സ്വീകരിക്കുക. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി, പിന്നീട് നേരിടേണ്ടിവരാവുന്ന നിയമനടപടികളും മറ്റ് ബുദ്ധിമുട്ടുകളും ഒഴിവാക്കുക.കോട്ടയം ജില്ലാ പോലീസ് “ സുരക്ഷിത യാത്രക്ക് നിയമപാലനം ഉറപ്പാക്കാം
