തിരുവനന്തപുരം: 16ാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന്. രാവിലെ ഒൻപതോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ്. പ്രോ ടെം സ്പീക്കറായ ജി. സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുക്കുക.അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. നാളെ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. 29ന് ആണ് നയപ്രഖ്യാപന പ്രസംഗം.
