കാഞ്ഞിരപ്പള്ളി :അമിത ലോഡ്, ട്രാൻസ്ഫോർമറും അനുബന്ധ കേബിളുകളും രണ്ടു ദിവസങ്ങളിലായി കത്തി നശിച്ചു.കാഞ്ഞിരപ്പള്ളി നഗരത്തോട് ചേർന്നു കിടക്കുന്ന പാറക്കടവ് – 2 (മസ്ജിദ് ജംഗ്ഷൻ) ട്രാൻസ്ഫോർമറാണ് ഇങ്ങനെ കത്തി നശിച്ചത്.ഇതോടെ 48 മണിക്കൂർ വൈദ്യുതി വിതരണം തുടർച്ചയായി നിലച്ചതോടെ ഇതിൻ്റെ പരിധിയിലുള്ള വീടുകളിലെ ഫ്രിഡ്ജുകളിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ സാധനങ്ങൾ നശിച്ചു.ഇൻവേർട്ടറുകളും മറ്റും തകരാറിലായി. കഴിഞ്ഞ വർഷവും ഇതേ സമയം ഇവിടുത്തെ ട്രാൻസ്ഫോർമർ അമിത ലോഡുകാരണം കത്തിനശിച്ചിരുന്നു. പാറക്കടവ് പത്തേക്കർ ജംഗ്ഷനിലും വട്ടക്കുഴി ജംഗ്ഷനിലും ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ച് ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന ആവശ്യം ശക്തമായി.
