റാന്നി : റാന്നി പുതിയ ബൈപ്പാസ് റോഡിന്റെയും പാലത്തിന്റെയും നിര്‍മാണോദ്ഘാടനം
ഫെബ്രുവരി 19 ന് വൈകിട്ട് മൂന്നിന് റാന്നി പെരുമ്പുഴയില്‍ ധനകാര്യവകുപ്പ്
മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും.
അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും. പൊതുമരാമത്ത് വകുപ്പ്
മന്ത്രി പിഎ മുഹമ്മദ് റിയാസ് മുഖ്യസന്ദേശം നല്‍കും. ആന്റോ ആന്റണി എംപി,
ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍, മുന്‍ എംഎല്‍എ രാജൂ എബ്രഹാം എന്നിവര്‍
മുഖ്യാത്ഥിയാകും. കെ.ആര്.എഫ്.ബി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സി ബി
സുഭാഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. കിഫ്ബി ഫണ്ട് 41.50 കോടി രൂപ
ചെലവഴിച്ചാണ് പദ്ധതി. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍
തുടങ്ങിയവര്‍ പങ്കെടുക്കും.
