കാഞ്ഞിരപ്പള്ളി: കേരളാ പോലീസ് അസോസിയേഷൻ കെ എ പി അഞ്ചാം ബറ്റാലിയൻ ജില്ലാ സമ്മേളനത്തോട് അനുബന്ധിയൻച്ച്, മുക്കൂട്ടുതറ വിമലാ ഭവൻ വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഒരു മാസത്തെക്കുള്ള ഭക്ഷ്യ -അവശ്യവസ്തുക്കൾ ഡെപ്യൂട്ടി കമാണ്ടന്റ് എസ് രതീഷ് കൈമാറി.അസോസിയേഷൻ ജില്ലാ സെക്രട്ടറി മുഹമ്മദ് സ്വാലിഹ്, പ്രസിഡന്റ് വിഷ്ണു,ഷിയാസ് ബഷീർ, റെനീഷ്, സിനേഷ്, പ്രതീഷ്, വിനോദ് ,സി പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കാളികളായി.
ചിത്രവിവരണം: കേരളാ പൊലീസ് അസോസിയേഷൻ കെഎപി അഞ്ചാം ബറ്റാലിയൻ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി മുക്കുട്ടു തറ വിമലാഭവൻ വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഒരു മാസത്തേക്കുള്ള ഭക്ഷ്യ ആവശ്യവസ്തുക്കൾ കൈമാറിയപ്പോൾ