ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് ഉറ്ഘടന പ്രസംഗത്തിൽ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ
മാരാമൺ: ഏഷ്യയിലെ ഏറ്റവും വലിയ ബൈബിള്‍ കണ്‍വെന്‍ഷനായി അറിയപ്പെടുന്ന മാരാമൺ കൺവെൻഷൻ ഇന്നു ഞായറാഴ്ച പമ്പാ നദിയിലെ മാരാമൺ മണൽപ്പുറത്ത് ഒരുക്കിയ വിശാലമായ പന്തലിൽ ആരംഭിച്ചു . 131-ാമത് കണ്വെന്ഷന് 15ന് സമാപിക്കും. ഉച്ചകഴിഞ്ഞ് 2.30 ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ കൺവൻഷൻ ഉദ്ഘാടനം ചെയ്തു . സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു . ഡോ. ക്ലിയോഫസ് ജെ. ലാറു (യുഎസ്എ) സുവിശേഷ സന്ദേശം നൽകി . മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ പ്രഫ. ഡോ. ക്ലിയോഫസ് ജെ. ലാറു (യുഎസ്എ.), റവ. മോളോ വിൽസൻ മെസവാൻഡിലേ (സൗത്ത് ആഫ്രിക്ക), ബിഷപ്പ് ഡോ. പോൾ സ്വരൂപ് (ഡൽഹി) എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. വിവിധ ദിവസങ്ങളിലെ യോഗങ്ങളിൽ സഹോദരി സഭകളിലെ ബിഷപ്പുമാരും പ്രഭാഷകരും നേതൃത്വം നൽകും. തിങ്കൾ മുതൽ ശനി വരെ രാവിലെ 7.30ന് ബൈബിൾ ക്ലാസുകൾ പന്തലിൽ നടക്കും.
സായാഹ്നയോഗങ്ങൾ ആറിന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 7.30ന് സമാപിക്കും.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2.30ന് കുടുംബവേദി യോഗങ്ങളും
ക്രമീകരിക്കും. കുടുംബവേദി യോഗങ്ങളിൽ ഡോ.ജിറ്റി ജോർജ് (കോട്ടയം), ഫാ.
എഡ്വേർഡ് ജോർജ് (മൂവാറ്റുപുഴ) എന്നിവർ പ്രസംഗിക്കും. പമ്പയുടെ വിരിമാറിൽ ഒരുങ്ങിയ ഓലപ്പന്തലിനു കീഴിൽ ഇനിയുള്ള ഒരാഴ്ച വിശ്വാസികളുടെ സംഗമം. 130 വർഷങ്ങളായി സുവിശേഷത്തിന്റെ വിത്തുവിതച്ചു ഫലം കൊയ്തുവരുന്ന മാരാമൺ മണൽപ്പുറത്ത് ഇന്നു മുതൽ 15 വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ വചനകേൾവിക്കായി ഒത്തുകൂടും.
പമ്പാതീരത്തെ മണൽപ്പുറത്തിരുന്ന് ഇളംകാറ്റിന്റെ അകമ്പടിയോടെ എത്തുന്ന സുവിശേഷ ശബ്ദവും ഗാനങ്ങളും കാതുകൾക്ക് ഇന്പകരമായി മാറും.
രാവിലെയും വൈകുന്നേരവും പൊതുയോഗങ്ങളും ഉച്ചകഴിഞ്ഞുള്ള പ്രത്യേക യോഗങ്ങളും ബൈബിൾ ക്ലാസുകളും യുവവേദി യോഗങ്ങളും എല്ലാംകൂടി ചേർത്ത് പന്തലിനു കീഴിൽ ഇനിയുള്ള ഒരാഴ്ച വചനവിരുന്നു തന്നെ ഒരുങ്ങും.
ചരിത്രമുറങ്ങുന്ന മാരാമൺ മാരാമണ്‍ കണ്വന്ഷന് ദൈവവചനത്തിന്റെ പ്രഘോഷണ
വേദിയാണ്. തിരുവചന പഠനത്തിലൂടെ വ്യക്തിയും സഭയും നവീകരിക്കപ്പെടുകയും സഭ സമൂഹത്തിന് അനുഗ്രഹമായി മാറുകയും വേണമെന്നതാണ് കണ്‍വന്‍ഷന്റെ ലക്ഷ്യം. 1888ൽ ആരംഭിച്ച മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ഭാരതത്തിലെ
ആദ്യത്തെ തദ്ദേശീയ മിഷനറി പ്രസ്ഥാനമാണ്. കല്ലിശേരി മാളികയിൽ ഒത്തുകൂടി ആരംഭിച്ച പ്രസ്ഥാനം മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘമായി മാറിയപ്പോൾ മാരാമൺ കൺവൻഷന്റെ സംഘാടകരുമായി.
1895 മാര്‍ച്ച് ഒന്‍പതിനാണ് കൺവൻഷന്റെ തുടക്കം.പമ്പാനദിയുടെ മണല്‍പ്പരപ്പില്‍ ആറന്മുള ക്ഷേത്രത്തിനു വടക്കായി മാരാമണ്‍ ഭാഗത്താണ് പ്രഥമ യോഗം നടന്നത്. യോഗങ്ങള്‍ പിന്നീട് ഇപ്പോള്‍ കണ്വന്ഷന് നടക്കുന്ന മണല്‍പ്പുറത്തേക്ക് മാറ്റി. പതിറ്റാണ്ടുകളായി തുടരുന്ന ക്രമീകരണങ്ങള്‍ ഇന്നും മാരാമണ്ണില്‍ അതേനിലയില്‍ കണ്‍വന്‍ഷനുവേണ്ടി നടത്തുന്നുണ്ട്.ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച ആരംഭിച്ച്
മൂന്നാമത്തെ ആഴ്ച അവസാനിക്കത്തക്ക രീതിയിലാണ് ഇപ്പോഴത്തെ കണ്വന്ഷന് ക്രമീകരണം.കാലഘട്ടം ഉയര്‍ത്തുന്ന വെല്ലുവിളികളോടുള്ള ദൈവവചനത്തിന്റെ പ്രതികരണമാണ് 130 വര്‍ഷമായി പമ്പയുടെ തീരത്ത് മുഴങ്ങുന്നത്. പ്രമുഖ പ്രഭാഷകരും സാമൂഹിക പരിഷ്കര്ത്താക്കളുമൊക്കെ മണല്‍പ്പുറത്തെ ധന്യരാക്കിയവരാണ്.
ഡോ. സ്റ്റാന്‍ലി ജോണ്‍സ്, ഡോ. ഹിരോഹിത്തോ കഗാവെ, ടി. വോക്കർ, സാധു സുന്ദര്‍സിംഗ്, ഡോ.പോള്‍ റീസ്, ഡോ. ജോണ്‍ സ്റ്റോട്ട്, ഡോ. എഡ്വിന് ഓർ, ഡോ. ജോണ്‍ ഹഗായി, ബോബി പിയേഴ്സ്, റവ. മസിലാമണി, ഡോ. സാം കമലേശന്, ബിഷപ് സ്റ്റീഫന്‍ നീൽ, ബിഷപ് ജോണ്‍ ആർ. റീഡ്സ്, ആഗോളസഭ മേലധ്യക്ഷരായ പാത്രിയർക്കീസമാർ, കാന്റർബറി ആർച്ച്ബിഷപ്, കർദിനാൾമാർ, കാതോലിക്കാ ബാവമാർ തുടങ്ങിയവരുയര്ത്തിയ പ്രവാചക ശബ്ദം മാരാമണ്ണിനെ ഇന്നും കോരിത്തരിപ്പിക്കുന്നു. ദേശബോധത്തില്‍ കാതലായ മാറ്റം സൃഷ്ടിക്കുന്നതിനു മാരാമണ്‍ കണ്‍വന്‍ഷനിലെ വചനസന്ദേശങ്ങള്‍ കാരണമായിട്ടുണ്ട്. ഈഴവ സമുദായത്തിന്റെ ശക്തനായ നേതാവായിരുന്ന സി.വി. കുഞ്ഞുരാമൻ മാരാമണ്ണിലെ വേദിയിലെത്തി നൽകിയ സന്ദേശം ചരിത്രത്തിന്റെ ഭാഗമായി.
പമ്പാതീരത്തെ ഓലപ്പന്തൽ കാലത്തിന്റെ മാറ്റത്തിനനുസൃതമായി കൺവൻഷനിലും
മാറ്റങ്ങളുണ്ടായെങ്കിലും പൈതൃകങ്ങൾ പലതും അതേപടി നിലനിർത്തിവരുന്നുവെന്നത് മാരാമണ്ണിന്റെ മറ്റൊരു പ്രത്യേകതയാണ്. മെടഞ്ഞെടുത്ത ഓലക്കീറുകൾ കൊണ്ടാണ് ഇന്നും മണൽപ്പുറത്തെ പന്തൽ മേയുന്നത്. കേരളത്തിൽ മെടഞ്ഞ
ഓലയ്ക്കു ക്ഷമമായപ്പോൾ ഓലക്കീറുകൾക്ക് അയൽ സംസ്ഥാനമായ
തമിഴ്നാടിനെ ആശ്രയിക്കേണ്ടിവന്നു. പൊള്ളാച്ചിയിൽ നിന്നാണ്
ഇത്തവണയും ഭൂരിഭാഗം ഓലക്കീറുകളും എത്തിച്ചത്. എന്നാൽ
സമീപത്തെ മാർത്തോമ്മാ ഇടവകകൾ പലതും സ്വന്തം നിലയിൽ ഓല
മെടഞ്ഞ് മണൽപ്പുറത്തെത്തിച്ച് പന്തലിന്റെ മേയൽ
നിർവഹിച്ചു.

ജനുവരി ആദ്യവാരത്തിൽ പന്തലിന്റെ നിർമാണം തുടങ്ങിയിരുന്നു. ഓല മേയൽ വിവിധ മാർത്തോമ്മാ ഇടവകകളുടെ ചുമലയിലാണ് ക്രമീകരിച്ചത്. പ്രധാന പന്തലും കുട്ടിപന്തലും ഷെഡുകളുമെല്ലാം ഓലകൾ കൊണ്ട് മേയുന്നത് വിവിധ ഇടവകാംഗങ്ങളാണ്. കോഴഞ്ചേരിയും മാരാമണ്ണും ചുറ്റുപാടുകളിലുള്ള 32 ഇടവകകളിലെ ജനങ്ങള്‍ ചേര്‍ന്നാണ് പ്രധാന പന്തലും കുട്ടി പന്തലും ചാപ്പലും കെട്ടിമേഞ്ഞത്.പലയിടത്തും കുട്ടികളെ ഈ ദൗത്യത്തിൽ പങ്കാളികളാക്കുന്നതിലൂടെ പുതിയ തലമുറയ്ക്കും പരിശീലനം
നൽകുന്നുണ്ട്.
പമ്പയ്ക്കു കുറുകെ മണൽപ്പരപ്പിലേക്കുള്ള താത്കാലിക പാലങ്ങളും തനതു നിർമിതിയിലായിരുന്നു. എന്നാൽ ഇത്തവണ മുതൽ ബെയ്ലി മാതൃകയിലുള്ള പാലം പുത്തൻ സാങ്കേതിക വിദ്യകളുടെ അടിസ്ഥാനത്തിൽ നിർമിച്ചുതുടങ്ങി.
അടുത്തവർഷവും ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ നിർമിച്ചിട്ടുള്ളതാണ് പാലം.
മുന്‍പ് കോഴഞ്ചേരി കരയിൽ നിന്നും പാലത്തിന്റെ ആവശ്യമുണ്ടായിരുന്നു. പന്പാനദി മണൽപ്പുറത്തിന് ഇരുവശങ്ങളിലൂടെയും ഒഴുകിയിരുന്ന കാലഘട്ടമായിരുന്നു
അത്. എന്നാൽ ഇന്ന് നദി ഒരുഭാഗത്തേക്കു മാത്രമായി ചുരുങ്ങിയതോടെ കോഴഞ്ചേരിയിൽ നിന്നുവരുന്നവർക്ക് പാലത്തിന്റെ ആവശ്യമില്ലാതെ മണൽപ്പുറത്തേക്ക് ഇറങ്ങാം.
101 അംഗ ഗായകസംഘം മാര്‍ത്തോമ്മാ സഭയുടെ സംഗീതസംവേദന വിഭാഗമായ
ഡിപ്പാർട്ട്മെന്റ് ഓഫ് സേക്രഡ് മ്യൂസിക് ആന്‍ഡ് കമ്യൂണിക്കഷന്‍ നേതൃത്വത്തിലുള്ള 101 അംഗ ഗായകസംഘം ഗാനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കും. മാരാമണ്‍
കണ്‍വന്‍ഷന്റെ എല്ലാ യോഗങ്ങളും മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘത്തിന്റെ ഔദ്യോഗിക ചാനലായ എംറ്റിഇഎ മീഡിയ യൂട്യൂബ് ചാനലിലൂടെയും ഡിഎസ്എംസിയിലൂടെയും സഭയുടെ ഔദ്യോഗിക ചാനലായ മാര്‍ത്തോമ്മാ വിഷന്‍ യൂട്യൂബ്
ചാനലിലൂടെയും തത്സമയം ടെലികാസ്റ്റ് ചെയ്യും.
കണ്‍വന്‍ഷനിലെ അച്ചടക്കം സുപ്രസിദ്ധമാണ്. യോഗങ്ങളില്‍ ക്രമപരിപാലനത്തിനായി വൈദികരും അല്മായ വോളണ്ടിയര്‍മാരും നേതൃത്വം നല്‍കും.
ഹരിത ചട്ടം പാലിക്കും ഇനിയുള്ള ഒരാഴ്ച മാരാമണ്‍ മണൽപ്പുറത്തേക്ക്
ജനലക്ഷങ്ങളാണ് ഒഴുകിയെത്തുന്നത്. യാതൊരു പരിസ്ഥിതി
മലിനീകരണവും സംഭവിക്കാത്തവിധത്തില്‍ ഹരിത നിയമാവലി അനുസരിച്ച് കണ്വന്ഷന് ക്രമീകരിക്കാന്‍ സംഘാടകസമിതി നിർദേശിച്ചിട്ടുണ്ട്. പമ്പാനദിയും മണല്‍തിട്ടയും പരിസരപ്രദേശങ്ങളും മാലിന്യവിമുക്തമായി സൂക്ഷിക്കുവാനുള്ള ക്രമീകരണങ്ങള്‍ കണ്വന്ഷന് സംഘാടകരും പ്രാദേശിക ഭരണകൂടവും പങ്കുചേരുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും കണ്വന്ഷന് ക്രമീകരണങ്ങളില്‍ സഹകരിക്കുന്നുണ്ട്. മന്ത്രി വീണാ ജോര്‍ജിന്റെയും കളക്ടര്‍ എസ്. പ്രേംകൃഷ്ണന്റെയും നേതൃത്വത്തില്‍ ജില്ലാ കളക്ടറേറ്റിലും മാരാമണ്‍ റിട്രീറ്റ് സെന്ററിലും യോഗം ചേര്‍ന്ന് സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി.
കെഎസ്ആര്‍ടിസി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രത്യേകം ബസ് സർവീസ് ക്രമീകരിക്കും. കോഴഞ്ചേരി, മാരാമൺ കരകളിൽ കെഎസ്ആർടിസി താത്കാലിക ഓപ്പറേറ്റിംഗ് സെന്ററുകൾ തുറക്കും.
രണ്ട് കരകളിലും പോലീസിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ടികെ റോഡിൽ ഗതാഗത നിയന്ത്രണത്തിനും കൂടുതൽ പോലീസിനെ നിയോഗിക്കും. മഫ്തി പോലീസിന്റെ സേവനം കൺവൻഷൻ നഗർ പരിസരങ്ങളിൽ ഉണ്ടാകും. ആരോഗ്യം, വൈദ്യൂതി,
ഫയർഫോഴ്സ്, ജലസേചനം വകുപ്പുകളുടെ സേവനവും കൺവൻഷനോടുബന്ധിച്ചുണ്ടാകും. മണൽപ്പുറത്ത് കുടിവെള്ള വിതരണത്തിനാവശ്യമായ ക്രമീകരണങ്ങൾ കിയോസ്കുകൾ സ്ഥാപിച്ച് ഏർപ്പെടുത്തിയിട്ടുണ്ട്.
References:
The mill casino
References:
https://jobs.ethio-academy.com/employer/best-payid-casinos-of-2026-payid-withdrawal-casinos-australia/
References:
The atlantic club casino
References:
https://renbrook.co.uk/employer/10-best-payid-casinos-in-australia-for-2026/
References:
One armed bandit
References:
https://git.vajdak.cz/sharylclinton
References:
North brunswick
References:
https://aipod.app/crystlewoodwor
References:
Casino Einzahlung https://casino-5-euro-einzahlung.online-spielhallen.de/
References:
%random_anchor_text% http://auto-file.org/member.php?action=profile&uid=1305663
References:
Online blackjack real money https://laviesound.com/oliviatrickett
References:
Hummer 2014 https://www.liveactionzone.com/@orens391857277?page=about
References:
Charlevoix quebec https://crazyworksports.com/@gertiemccarthy?page=about
References:
Boulevard casino https://www.kulturtier.de/Transformationsblog;amp;path=&frame=TKOMSI_com_cm4all_wdn_Flatpress_23285399&focus=TKOMSI_com_cm4all_wdn_Flatpress_23285399&path=?x=entry:entry220327-224356%3Bcomments:1
References:
Legiano Casino Anmeldung https://telegra.ph/Legiano-Casino-DE–Bonus-500-und-200-Freispiele-06-07
References:
Legiano Casino Bonus Code https://buyandsellhair.com/author/packetpike15/
References:
Legiano Casino Promo Code https://media.labtech.org/@celsa14e628539?page=about
References:
Legiano Casino seriös https://web.datestreama.com/@dougmurphy5328
References:
Legiano Casino https://truthtube.video/@sammiewinters8?page=about
References:
Legiano Casino Cashback https://www.hyzq123.com/@willakulikowsk?page=about
References:
Legiano Casino Umsatzbedingungen https://www.lanubedocente.21.edu.ar/profile/shahdtvcamacho96025/profile
References:
Legiano Casino App https://www.news.lafontana.edu.co/profile/mathiasenakkchang30983/profile
References:
Legiano Casino Meinungen https://mitsui-shopping-park.com/lalaport/iwata/redirect.html?url=https%3A%2F%2Fde.trustpilot.com/review/owowear.de