പാലായ്ക്ക് വീണ്ടുംബജറ്റ് വിഹിതം.ഇൻഫോസിറ്റിക്ക് 7 കോടി, ഹോട്ടൽ മാനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിന് 6 കോടി.

പാലാ: ജോസ്.കെ.മാണിയുടെ ഇടപെടലിൽ പാലായ്ക്ക് വീണ്ടും കൂടുതൽ ബജറ്റ് വിഹിതം അനുവദിച്ചു.
നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് ധനകാര്യ മന്ത്രി കെ.എം.ബാലഗോപാൽ കൂടുതൽ തുക അനുവദിക്കുന്നതായി പ്രഖ്യാപിച്ചത്.
നിർദ്ദിഷ്ഠ പാലാ ഇൻഫോസിറ്റിക്ക് 7 കോടി രൂപയും, പാലാ ഹോട്ടൽ മാനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിന് 6 കോടി രൂപയുമാണ് പുതിയതായി അനുവദിച്ചിരിക്കുന്നത്.
പാലാവലവൂർ ട്രിപ്പിൾ ഐ.ടി യോട് അനുബന്ധിച്ച് ഇൻഫോ സിറ്റി കൂടി സ്ഥാപിക്കുന്ന എന്നതാണ് ലക്ഷ്യമെന്ന് ജോസ്.കെ.മാണി എം.പി അറിയിച്ചിരുന്നു.ഇതിനായി ഐ ടി വകുപ്പ് സ്ഥലപരിശോധന നടത്തുകയും സമ്മതപത്രങ്ങൾ സ്വീകരിക്കുകയും റവന്യൂരേഖകൾ ശേഖരിക്കുകയും ചെയ്തിരുന്നു.
പാലാ മുത്തോലി പുലിയന്നൂരിൽ സ്ഥാപിക്കുന്ന ഹോട്ടൽ മാനേജ്മെൻ്റ് ഇൻസ്റ്റിറ്റൂട്ടിൻ്റെ അവശേഷിക്കുന്ന പണികൾക്കായിട്ടാണ് പുതുതായി തുക അനുവദിച്ചിരിക്കുന്നത്.
പാലായ്ക്കായി കുടുതൽ നവീന ജനപ്രിയ പദ്ധതികൾ നടപ്പാക്കുന്നതിന് ഇടപെടൽ നടത്തിയ ജോസ്.കെ.മാണി എം.പിയെ ജയ്സൺ മാന്തോട്ടത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ സംഘടനകളുടെ യോഗം അഭിനന്ദിച്ചു. ഇനിയും പുതിയ പദ്ധതികൾക്കായും മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ പൂർത്തീകരത്തിനുമായും ഇടപെടലുകൾ നടത്തി വരുന്നതായി ജോസ്.കെ.മാണി പറഞ്ഞു.

One thought on “പാലായ്ക്ക് വീണ്ടുംബജറ്റ് വിഹിതം.ഇൻഫോസിറ്റിക്ക് 7 കോടി, ഹോട്ടൽ മാനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിന് 6 കോടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!