ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതി: എൻറോൾമെന്റ് ആരംഭിച്ചു

കോട്ടയം: കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ക്ഷീരവികസന
വകുപ്പും മിൽമയും ചേർന്ന് ക്ഷീരകർഷക ക്ഷേമനിധി അംഗങ്ങൾക്കായി നടപ്പാക്കുന്ന
ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതിയുടെ 2025-26 വർഷത്തേക്കുള്ള എൻറോൾമെന്റ്
ആരംഭിച്ചു.പദ്ധതിയിൽ അംഗങ്ങളാകുന്നവർക്ക് ആരോഗ്യ-അപകട-ലൈഫ്
ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. 80 വയസ് വരെയുള്ള ക്ഷീരകർഷകർക്ക് ആരോഗ്യ
പരിശോധന കൂടാതെ അംഗങ്ങളാകാം. രണ്ടുലക്ഷം രൂപയുടെ പരിരക്ഷയും നിലവിലെ
അസുഖങ്ങൾക്ക് 50,000 രൂപ വരെയുള്ള പരിരക്ഷയും ലഭിക്കും. അപകടസുരക്ഷാ
പദ്ധതിയിൽ അപകടമരണമോ സ്ഥായിയായ അംഗവൈകല്യമോ സംഭവിച്ചാൽ ഏഴുലക്ഷം രൂപയുടെ
പരിരക്ഷ ലഭിക്കും. 18-60 വയസ് വരെയുള്ളവർക്ക് ലൈഫ് ഇൻഷുറൻസ് പോളിസിയിൽ
അംഗങ്ങളാകാം. സ്വാഭാവിക മരണം സംഭവിച്ചാൽ ഒരുലക്ഷം രൂപയുടെ പരിരക്ഷ
ലഭിക്കും.ക്ഷീര കർഷക ക്ഷേമനിധി അംഗങ്ങൾക്ക് ക്ഷീരസാന്ത്വനം
ഇൻഷുറൻസ് പദ്ധതിയിൽ 50ശതമാനം സബ്സിഡി ലഭിക്കും. ക്ഷേമനിധി അംഗങ്ങളല്ലാത്ത
ക്ഷീരകർഷകർക്കും ക്ഷീര സഹകരണ സംഘം ജീവനക്കാർക്കും മുഴുവൻ പ്രീമിയം തുകയും
അടച്ച് പദ്ധതിയിൽ അംഗങ്ങളാകാം. ക്ഷീര സാന്ത്വനം ഇൻഷുറൻസ് പദ്ധതിയിൽ 80 വയസ്
വരെയുള്ള കർഷകർക്ക് നിലവിലെ അസുഖങ്ങൾക്ക് 50,000 രൂപ വരെ പരിരക്ഷ
ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ക്യാഷ്ലെസ് ചികിത്സാസൗകര്യവും
മറ്റ് അംഗീകൃത ആശുപത്രികളിലെ ചികിത്സയ്ക്ക് റീ ഇംബേഴ്സ്മെന്റ് സൗകര്യവും
ലഭിക്കും. വിശദവിവരത്തിന്് അടുത്തുള്ള ക്ഷീര വികസന യൂണിറ്റ് ഓഫീസുമായോ ക്ഷീരസംഘങ്ങളുമായോ കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡുമായോ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!