സംശയം ചോദിച്ച 5-ാം ക്ലാസുകാരന്റെ തോളെല്ല് തകർത്ത് അധ്യാപകൻ; ക്രൂരത പരീക്ഷാഹാളിൽ; കുട്ടി ചികിത്സയിൽ


ഈരാറ്റുപേട്ട (കോട്ടയം)
: പരീക്ഷയ്ക്കിടെ സംശയംചോദിച്ച വിദ്യാർഥിയെ അധ്യാപകൻ മർദിച്ചതായി പരാതി. മർദ്ദനത്തിൽ തോളെല്ല് പൊട്ടിയ അഞ്ചാംക്ലാസുകാരൻ, കാട്ടാമലയിൽ സക്കീറിന്റെ മകൻ മിസ്ബാഹ് സക്കീർ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.

കാരക്കാട് എംഎം എംയുഎം യുപി സ്‌കൂളിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്കിടെയാണ് സംഭവം. വിദ്യാർഥിയെ മർദിച്ച അധ്യാപകൻ സന്തോഷ് എം. ജോസിനെ സസ്‌പെന്റ് ചെയ്യാൻ മാനേജ്‌മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചതായി സ്‌കൂൾ മാനേജർ കെ.എ. മുഹമ്മദ് അഷ്‌റഫ് അറിയിച്ചു.

മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പോലീസ്, ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. പ്രാഥമികാന്വേഷണത്തിനുശേഷം കേസെടുക്കുമെന്ന് ഈരാറ്റുപേട്ട എസ്എച്ച്ഒ കെ.ജെ. തോമസ് പറഞ്ഞു.

വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ വീട്ടിലെത്തിയ കുട്ടി തന്റെ വലത്തേ തോളിന് കടുത്തവേദനയുണ്ടെന്ന് പറഞ്ഞു. തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് തോളെല്ലിന് പൊട്ടലുണ്ടെന്ന് മനസ്സിലായതെന്ന് കുട്ടിയുടെ അച്ഛൻ പഞ്ഞു. ചോദ്യക്കടലാസിലെ ഒരു സംശയം ചോദിച്ചപ്പോൾ അധ്യാപകൻ തോളിൽ ശക്തിയായി ഇടിച്ചെന്ന് കുട്ടി പറഞ്ഞെന്നും അച്ഛൻ അറിയിച്ചു.

One thought on “സംശയം ചോദിച്ച 5-ാം ക്ലാസുകാരന്റെ തോളെല്ല് തകർത്ത് അധ്യാപകൻ; ക്രൂരത പരീക്ഷാഹാളിൽ; കുട്ടി ചികിത്സയിൽ

  1. MK8 นำเสนอเกมหลากหลายประเภททั้งสล็อต คาสิโนสด กีฬา ยิงปลา และลอตเตอรี่ ที่ตอบโจทย์ผู้เล่นทุกสไตล์อย่างครบถ้วน. แพลตฟอร์มถูกออกแบบให้ใช้งานง่าย รองรับทุกอุปกรณ์และโหลดไวทันใจ. ผู้เล่นยังได้รับสิทธิ์รับโบนัสต้อนรับ โปรโมชั่นรายวัน และกิจกรรมพิเศษมากมาย. ระบบฝาก–ถอนปลอดภัยและโปร่งใส พร้อมทีมบริการลูกค้าตลอด 24 ชั่วโมง ทำให้ MK8 เป็นตัวเลือกที่เชื่อถือได้สำหรับผู้เล่นในประเทศไทย.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!