കാഞ്ഞിരപ്പള്ളി :രൂപതാ വൈദികനായ ഫാ. മാത്യു ചെറുതാനിക്കൽ (85) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ തിങ്കൾ, നവംബർ 24) ഉച്ചകഴിഞ്ഞ് 1.30 ന് ഇരട്ടയാറിലുള്ള സഹോദരപുത്രൻ സുനിൽ ജോസഫിൻ്റെ ഭവനത്തിലാരംഭിക്കുന്നതും തുടർന്നുള്ള ശുശ്രൂഷകൾ 2.15 ന് കട്ടപ്പന സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ നടത്തപ്പെടുന്നതുമാണ്. ഞായർ, നവംബർ 23 ഉച്ചകഴിഞ്ഞ് 3.00 മുതൽ രാത്രി 9.00 വരെ കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെൻ്റർ ഓഡിറ്റോറിയത്തിലും തിങ്കൾ, നവംബർ 24 രാവിലെ 9.00 മണി മുതൽ ഇട്ടയാറിലുള്ള സഹോദര പുത്രൻ്റെ ഭവനത്തിലുo.
ചെറുതാനിക്കൽ പരേതരായ അഗസ്തി – മറിയാമ്മ ദമ്പതികളുടെ മകനായ ഫാ. മാത്യു ചെറുതാനിക്കൽ ആലുവ സെൻ്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ വൈദികപരിശീലനം പൂർത്തിയാക്കി 1969 ഡിസംബർ 18 ന് ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ചു. മേരികുളം, കണയങ്കവയൽ എന്നീ ഇടവകകളിൽ അസിസ്റ്റൻ്റ് വികാരി, ആറുകാണി (തക്കല), കണ്ണിമല, മ്ലാമല, വെള്ളാരംകുന്ന്, അണക്കര, ചെങ്കൽ, കപ്പാട്, എരുമേലി, പെരുന്തേനരുവി എന്നീ ഇടവകകളിൽ വികാരി, രൂപതാ പ്രൊക്കുറേറ്റർ, രൂപതാ ജീവകാരുണ്യ സ്ഥാപനങ്ങളുടെ ജനറൽ കോഡിനേറ്റർ, കാളകെട്ടി മാർട്ടിൻ ഡി പോറസ് കുരിശുപള്ളിയുടെയും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന്റെയും ചാപ്ലയിൻ എന്നീ നിലകളിൽ ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി വിയാനി ഹോമിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. സഹോദരങ്ങൾ : പരേതരായ അഗസ്റ്റിൻ (ചിറക്കടവ്), ജോസഫ് (ഇരട്ടയാർ), അന്നക്കുട്ടി മാടപ്പള്ളിൽ (കദളിക്കാട്).

Semoga bermanfaat dan tambah gacor terus!
👉 pola slot gacor hari ini
👉 pola slot gacor hari ini