എരുമേലിയിൽ ബി. ജെ.പി. സ്ഥാനാര്‍ത്ഥികളായി- ഒഴക്കനാട് സുബിച്ചന്‍ തോമസ്, പൊര്യന്‍മലയില്‍ അനിയന്‍ എരുമേലി

എരുമേലി: എരുമേലി പഞ്ചായത്തില്‍ വിവിധ വാര്‍ഡുകളില്‍ മത്സരിക്കുന്ന എന്‍. ഡി. എ. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

ഭൂരിഭാഗം സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചുവെന്ന് എരുമേലി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സുബിച്ചന്‍ തോമസ് പറഞ്ഞു. സുബിച്ചന്‍ തോമസ് 4 ാം വാര്‍ഡായ ഒഴക്കനാട് മത്സരിക്കും. പൊര്യന്‍മല വാര്‍ഡില്‍ അനിയന്‍ എരുമേലിയാണ് സ്ഥാനാര്‍ത്ഥി. ഒന്നാം വാര്‍ഡായ പഴയിടത്ത് ഉഷാകുമാരി എം. എസ്, രണ്ടാം വാര്‍ഡ് ചേനപ്പാടിയില്‍ സിന്ധു എ. ഡി, 3 ാം വാര്‍ഡ് കിഴക്കേക്കര ജോസഫ് ടി, 6 ാം വാര്‍ഡ് നേര്‍ച്ചപ്പാറ രമ്യ കെ. ജി, എട്ടാം വാര്‍ഡ് ഇരുമ്പൂന്നിക്കര ലൂയിസ് എരുമേലി, കാരിശ്ശേരി, 20 ാം വാര്‍ഡ് മണിപ്പുഴ ശ്യാമിലി എം. എം, ചെറുവള്ളി എസ്‌റ്റേറ്റ് സുനിത രാജന്‍, ശ്രീനിപുരം – സിന്ധു ടി. എസ്, കനകപ്പലം -അഞ്ജുമോള്‍ എന്നിവരാണ് മത്സരിക്കുന്നത്.

153 thoughts on “എരുമേലിയിൽ ബി. ജെ.പി. സ്ഥാനാര്‍ത്ഥികളായി- ഒഴക്കനാട് സുബിച്ചന്‍ തോമസ്, പൊര്യന്‍മലയില്‍ അനിയന്‍ എരുമേലി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!