ശബരിമല പാതകളിൽ തീർത്ഥാടക വാഹനങ്ങൾ ഇടിച്ചു തകർന്നത് എട്ടോളം വൈദ്യുതി പോസ്റ്റുകൾ

എരുമേലി :തീർത്ഥാടനം തുടങ്ങി ദിവസങ്ങൾ പിന്നിടുമ്പോൾ ശബരിമല പാതകളിൽ തീർത്ഥാടക വാഹനങ്ങൾ ഇടിച്ചു തകർന്നത് എട്ടോളം വൈദ്യുതി പോസ്റ്റുകൾ .അപകടവും ,വൈദ്യുതിതടസവും ഒഴിവാക്കാൻ കെ എസ് ഇ ബി നെട്ടോട്ടത്തിലാണ് .തീർത്ഥാടക വാഹന തിരക്കിലും ബ്ളോക്കിലും വൈദ്യുതി പുനഃസ്ഥാപനം ശ്രമകരമായ ജോലിയാണെന്ന് കെ എസ് ഇ ബി അധികൃതർ പറയുന്നു .തീർത്ഥാടക വാഹങ്ങളിലെ ഡ്രൈവർമാർ ഉറങ്ങിപ്പോയാണ് കൂടുതൽ അപകടങ്ങളും ഉണ്ടാകുന്നത് ..രാത്രികാലങ്ങളിൽ അപകടങ്ങൾ ഉണ്ടായാൽ വൈദ്യതി മുടങ്ങുന്നത് തീർത്ഥാടകരെ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കും .എന്നാൽ പോസ്റ്റ് ഒടിഞ്ഞാൽ ,തീപിടുത്തം വൈദ്യുതി പോസ്റ്റിൽ ഉണ്ടായാൽ ലൈൻ ഓഫ് ചെയ്യാതെ മറ്റു മാർഗങ്ങൾ ഇല്ല .ഇത് പൊതുജനവും ,അധികൃതരും മനസിലാക്കണം .എത്രയും വേഗം വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള ടീം വർക്ക് ചെയ്യുന്നുണ്ടെന്നും അധികൃതർ അറിയിച്ചു .

159 thoughts on “ശബരിമല പാതകളിൽ തീർത്ഥാടക വാഹനങ്ങൾ ഇടിച്ചു തകർന്നത് എട്ടോളം വൈദ്യുതി പോസ്റ്റുകൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!