എരുമേലി :ശബരിമല സ്വർണ്ണ കൊള്ളയ്ക്കെതിരെ എരുമേലിയിൽ ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ബിജെപി ദേശീയ സമിതി അംഗം പി സി ജോർജ് ഉദ്ഘാടനം ചെയ്തു.ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയി ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി സി അജികുമാർ സ്വാഗത പ്രസംഗം നടത്തി.മേഖല പ്രസിഡന്റ് എൻ ഹരി മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി അശോകൻ കുളനട, മേഖല സംഘടനാ സെക്രട്ടറി എൽ പത്മകുമാർ, സംസ്ഥാന സമിതി അംഗം ബി രാധാകൃഷ്ണ മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു.
