സര്‍ക്കാര്‍ ജീവനക്കാരുടെ 4% ഡിഎ കുടിശ്ശിക ചേര്‍ത്തുള്ള ശമ്പളം നാളെ മുതല്‍; സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ 4% ഡിഎ കുടിശ്ശിക ചേര്‍ത്തുള്ള ശമ്പളം നാളെ ലഭിക്കും. പുതുക്കിയ ഡിഎ ചേര്‍ത്തുള്ള ശമ്പളമാണ് ഒക്ടോബറിലെ ശമ്പളത്തോട് ഒപ്പം നാളെ ലഭിക്കുക. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍, തദ്ദേശസ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍ എന്നിവര്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. വിരമിച്ചവര്‍ക്കുള്ള പുതുക്കിയ പെന്‍ഷനും നാളെ മുതല്‍ ലഭിക്കും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുടിശ്ശികയായ നാലുശതമാനം ഡിഎ ആണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അനുവദിച്ചത്. ഇനി അഞ്ചുഗഡുക്കളിലായി 13 ശതമാനം ക്ഷാമബത്ത കുടിശ്ശിക ബാക്കിയുണ്ട്.

ക്ഷാമബത്തയില്‍ മൂന്നുശതമാനമുള്ള ഒരു ഗഡു നേരത്തേ പ്രഖ്യാപിച്ചിരുന്നു. അത് 2022 ജൂലായിലെ കുടിശ്ശികയാണെന്നാണ് ജീവനക്കാരുടെ വാദം. പിന്നീട്, ആറുഗഡുക്കളിലായി 17 ശതമാനം കുടിശ്ശികയുണ്ടായിരുന്നു. ബുധനാഴ്ച പ്രഖ്യാപിച്ചത് കുടിശ്ശികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെങ്കിലും അത് 2023 ജനുവരിയില്‍ കിട്ടേണ്ട നാലുശതമാനം ഗഡുവാണെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

7 thoughts on “സര്‍ക്കാര്‍ ജീവനക്കാരുടെ 4% ഡിഎ കുടിശ്ശിക ചേര്‍ത്തുള്ള ശമ്പളം നാളെ മുതല്‍; സര്‍ക്കാര്‍ ഉത്തരവിറക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!